നടനുനേരെ മോഷ്ടാക്കളുടെ ആക്രമണമുണ്ടാകുന്നത് മകന്‍ ജെഹിന്റെ മുറിയില്‍ വെച്ച്! കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
സെയ്ഫ് അലി ഖാനെതിരായ ആക്രമണം സഹപ്രവർത്തകരെയും ആരാധാകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയാണ്. നടനുനേരെ മോഷ്ടാക്കളുടെ ആക്രമണമുണ്ടാകുന്നത് മകന്‍ ജെഹിന്റെ യുടെ മുറിയില്‍ വെച്ചാണെന്നും കുടുംബത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കുത്തേറ്റതെന്നുമായിരുന്നു പുറത്ത് വരുന്നത്. നടന്റെ വസതിയിലെ ഒരു നേഴ്‌സാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മോഷ്ടാക്കള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടതായും അവര്‍ പറയുന്നു. സെയ്ഫ് അലി ഖാന്റെ മകന്‍ ജെഹ് ഉറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഇയാള്‍ മുറിയില്‍ കടന്നുകയറുന്നത്. ആക്രമിയുടെ കയ്യില്‍ വടിയും മൂര്‍ച്ചയുള്ള ഒരായുധവും ഉണ്ടായിരുന്നു. ഇയാള്‍ തന്നോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതായും അത് നിരസിച്ചപ്പോള്‍ ആക്രമിച്ചതായും അവര്‍ പറയുന്നു. ഈ ബഹളത്തെ തുടര്‍ന്നാണ് സെയ്ഫ് ആക്രമിയെ നേരിടുന്നതിനിടെയാണ് നടന് കുത്തേറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പ്രതികളിലൊരാളുടെ ചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്നും അതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. നിലവിൽ പ്രതിയെ പിടികൂടാനായി പത്തംഗ ടീമിനെ നിയോഗിച്ചിരിക്കുകയാണ്. വീട്ടിലെ ഫയർ എസ്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി സെയ്ഫിന്റെ മുറിയിൽ കയറിപ്പറ്റിയതെന്ന് ഡി.സി.പി. ദീക്ഷിത് ഗെദാം പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം അതീവ സുരക്ഷയുള്ള വീട്ടില്‍ എങ്ങനെയാണ് മോഷണം നടന്നത് എന്നതിനെ കുറിച്ചുള്ള ആശങ്കയിലാണ് വീട്ടുകാര്‍. കോടികള്‍ മൂല്യമുള്ള വീട്ടിലാണ് സെയ്ഫ് അലി ഖാനും കരീന കപൂറും താമസിക്കുന്നത്. സെയ്ഫും കരീന കപൂറും ബാന്ദ്രയിലെ ഫോര്‍ച്യൂണ്‍ ഹൈറ്റ്സിലായിരുന്നു ഒരു പതിറ്റാണ്ടിലേറെ താമസിച്ചിരുന്നത്. പിന്നീട് മുംബൈയിലെ സത്ഗുരു ശരണിലെ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി. ദര്‍ശിനി ഷാ രൂപകല്‍പ്പന ചെയ്ത ഈ വീടിന്റെ മൂല്യം 55 കോടി രൂപയാണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. വിശാലമായ ലൈബ്രറി, പുരാതന അലങ്കാര വസ്തുക്കള്‍, മോഡേണ്‍ ഫര്‍ണിച്ചറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ വീട്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കാര്‍ക്കും പരിക്കില്ല. ആക്രമണത്തിന് രണ്ടു മണിക്കൂര്‍ മുമ്പ് വീട്ടിലേക്ക് ആരും പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്ല. അതിനാല്‍ തന്നെ അക്രമി നേരത്തെ വീടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് പോലീസ്. 2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. ഇത് കൂടാതെ താരദമ്പതികള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിലെ ജിസ്റ്റാഡില്‍ 33 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ഭവനവും ഉണ്ട്. സിഎന്‍ബിസി ടിവി 18 റിപ്പോര്‍ട്ട് പ്രകാരം സെയ്ഫ് അലി ഖാന് ഏകദേശം 1200 കോടി രൂപയുടെ ആസ്തിയുണ്ട്. അതേസമയം സെയ്ഫ് ഇതാദ്യമായല്ല മോഷണ ശ്രമം നേരിടുന്നത്. നേരത്തെ തന്റെ വീട്ടില്‍ നിന്ന് 26 വര്‍ഷം പഴക്കമുള്ള അമൂല്യമായ റോളക്‌സ് വാച്ച് മോഷ്ടിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha