സിനിമയില്‍ എത്തിയതോടെ സ്‌കൂളില്‍ ഒറ്റപ്പെട്ടതിനെ കുറിച്ച് നടി അനശ്വര രാജന്‍
ചെറിയ പ്രായത്തില്‍ സിനിമയില്‍ എത്തിയതോടെ സ്‌കൂളില്‍ ഒറ്റപ്പെടേണ്ട അവസ്ഥ ഉണ്ടായെന്ന് തുറന്നുപറഞ്ഞ് നടി അനശ്വര രാജന്‍. തന്നോടൊപ്പം അധികം സൗഹൃദത്തിലാകരുതെന്ന് കൂട്ടുകാരുടെ രക്ഷിതാക്കളോട് അദ്ധ്യാപകര്‍ പറഞ്ഞിരുന്നതായും താരം പറഞ്ഞു. എല്ലാ കാര്യങ്ങള്‍ക്കും അച്ഛന്‍ നല്‍കിയ പിന്തുണ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അനശ്വര പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
'പണ്ടുമുതല്‍ക്കേ പെണ്‍കുട്ടിയാണ് വീടിന് ഐശ്വര്യമെന്ന് അച്ഛന്‍ പറയുമായിരുന്നു. അത് ഞാന്‍ തിരുത്തിയിട്ടുമുണ്ട്. മറ്റൊരു വീട്ടില്‍ വിവാഹം കഴിഞ്ഞ് പോകേണ്ടവരാണെന്ന് പറഞ്ഞ് എന്നെക്കൊണ്ട് ആരും ജോലിയൊന്നും ചെയ്യിപ്പിച്ചിട്ടില്ല. എല്ലാവരും ഒരുമിച്ചാണ് വീട്ടില്‍ ചെയ്യാറുളളത്. അങ്ങനെ വളര്‍ത്തിയിട്ടുമില്ല. എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരാളാണ് അച്ഛന്‍. എന്റെ പിരിയഡ്‌സിന്റെ ഡേറ്റ് അച്ഛനറിയാം. ചിലപ്പോള്‍ ഞാന്‍ പോലും മറന്നുപോകും. അച്ഛന്‍ ഇടയ്ക്ക് ഓര്‍മിപ്പിക്കും. എനിക്കാവശ്യമായ പഴങ്ങളും സാധനങ്ങളും അച്ഛന്‍ ആ സമയങ്ങളില്‍ എത്തിക്കുമായിരുന്നു.
മഞ്ജു വാര്യര്‍ നായികയായ ഉദാഹരണം സുജാതയായിരുന്നു എന്റെ ആദ്യ സിനിമ. ഷൂട്ടിംഗ് കഴിഞ്ഞ് വളരെ പ്രതീക്ഷയോടെയാണ് സ്‌കൂളില്‍ എത്തിയത്. സിനിമ ഹിറ്റായിരുന്നു. അങ്ങനെ ആളുകളൊക്കെ എന്നെ അറിയാന്‍ തുടങ്ങി. കുറച്ച് പ്രശസ്തിയൊക്കെ വന്നു. അതിന്റെ മോശം വശങ്ങളും ഞാന്‍ സ്‌കൂളില്‍ നിന്ന് അനുഭവിച്ചിട്ടുണ്ട്. മാര്‍ക്ക് കുറഞ്ഞാല്‍ അദ്ധ്യാപകര്‍ പറയുന്നത്, എനിക്ക് ഇനി പഠിക്കേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ എന്നായിരുന്നു.
അദ്ധ്യാപകര്‍ എന്റെ സുഹൃത്തുക്കളുടെ രക്ഷിതാക്കളോടും പറഞ്ഞിട്ടുണ്ട്. എന്നോടൊപ്പം അധികം സൗഹൃദം വേണ്ടന്ന് പറയുമായിരുന്നു. പല കാര്യങ്ങളിലും ഒറ്റപ്പെടുത്തിയിട്ടുണ്ട്. കുറച്ച് സുഹൃത്തുക്കളേയുളളൂ. അതിനിടയില്‍ ഞാന്‍ ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയി. അന്നെനിക്ക് 15 വയസായിരുന്നു. അവര്‍ എന്നെ ഫോട്ടോ എടുക്കാന്‍ വിളിച്ചു. എനിക്ക് മടിയായിരുന്നു. തൊട്ടടുത്ത ദിവസം എന്നെ വിമര്‍ശിച്ചുകൊണ്ടൊരു പോസ്റ്റാണ് കണ്ടത്. എനിക്ക് താരജാടയാണെന്നായിരുന്നു ആ കുറിപ്പില്‍ ഉണ്ടായിരുന്നത്'- അനശ്വര രാജന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha