ഐശ്വര്യയുമായി എന്നെ താരതമ്യപ്പെടുത്തുന്നത് ഉൾക്കൊള്ളാൻ എളുപ്പമല്ല! അഭിഷേക്
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം സിനിമാ ലോകവും ആരാധകരും ആഘോഷമാക്കിയ സംഭവങ്ങളാണ്. ഇരുവരും ഒരുമിച്ചെത്തുന്ന നിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അഭിഷേകിനും ഐശ്വര്യയ്ക്കും ഇടയിലുള്ള പരസ്പര ബഹുമാനവും പ്രണയവുമെല്ലാം പലപ്പോഴും ആരാധകര്‍ക്ക് മാതൃകയും പ്രചോദനവുമായി മാറാറുണ്ട്. എന്നാൽ അടുത്തിടെയായി ഏറ്റവും കൂടുതൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന താര കുടുംബമാണ് അമിതാഭ് ബച്ചന്റേത്. അഭിഷേക് ബച്ചൻ-ഐശ്വര്യ റായ് ദമ്പതികൾ അവരുടെ ദാമ്പത്യ ജീവിതത്തിൽ സന്തുഷ്ടരല്ലെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ടുകളുണ്ടായിരുന്നു. അഭിഷേക് ബച്ചൻ്റെയും ഐശ്വര്യ റായിയുടെയും ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്നും ഇരുവരും വൈകാതെ വിവാഹമോചിതരാകുമെനന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാലിപ്പോഴിതാ ഐശ്വര്യയുമായി തന്നെ താരതമ്യപ്പെടുത്തുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അഭിഷേക്. ഇത്തരം താരതമ്യപ്പെടുത്തലുകൾ ഉൾക്കൊള്ളാൻ എളുപ്പമല്ലായിരുന്നുവെന്ന് അഭിഷേക് പറഞ്ഞു. '25 വർഷത്തോളമായി ഒരേ ചോദ്യംകേട്ട് ഇപ്പോൾ ഇക്കാര്യം എന്നെ ബാധിക്കാതെയായി. നിങ്ങൾ എന്റെ പിതാവുമായാണ് എന്നെ താരതമ്യം ചെയ്യുന്നതെങ്കിൽ ഏറ്റവും മികച്ചതിനോടാണ് നിങ്ങളുടെ താരതമ്യം. ഈ രീതിയിൽ ഏറ്റവും മികച്ചതുമായി നിങ്ങൾ എന്നെ താരതമ്യം ചെയ്യുന്നത് ഒരു അംഗീകാരമായാണ് ഞാൻ നോക്കിക്കാണുന്നത്. എന്റെ മാതാപിതാക്കളും കുടുംബവും ഭാര്യയും എന്റേതാണ്. അവരുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്ന ആളാണ് ഞാനെന്നും അഭിഷേക് വ്യക്തമാക്കുകയായിരുന്നു. 2007 ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്.
https://www.facebook.com/Malayalivartha