വിവാദങ്ങള്‍ക്കൊടുവില്‍ അതീവസുന്ദരിയായി ഉദ്ഘാടന വേദിയില്‍ തിളങ്ങി ഹണി റോസ്
വിവാദങ്ങള്‍ക്കൊടുവില്‍ അതീവസുന്ദരിയായി ഉദ്ഘാടന വേദിയില്‍ തിളങ്ങി ഹണി റോസ്. പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെയുള്ള അശ്ലീല പരാമര്‍ശ പരാതിയെ തുടര്‍ന്നുള്ള കേസ് സൃഷ്ടിച്ച വിവാദങ്ങള്‍ക്കൊടുവില്‍ നടി ഹണി റോസ് പങ്കെടുത്ത ആദ്യ ഉദ്ഘാടന ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പാലക്കാട് ജില്ലയിലെ ഒലവക്കോട് ഇലക്ട്രോണിക് ഷോപ്പിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് ഹണി റോസ് എത്തിയത്.
ഇളം നീല നിറത്തിലുള്ള ഗൗണ്‍ ധരിച്ചെത്തിയ ഹണി റോസിനെ സ്വീകരിക്കാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ ശേഷം ഹണി റോസ് പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. അതിന് ശേഷം ആദ്യമായാണ് ഉദ്ഘാടന പരിപാടിയില്‍ താരം പങ്കെടുക്കുന്നത്. നേരത്തെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ആരാധഖരെ ക്ഷണിച്ചുകൊണ്ടുള്ള വീഡിയോ താരം പങ്കുവച്ചിരുന്നു.
എന്നാല്‍ ആരും ഉദ്ഘാടനത്തിന് പോകരുതെന്നാണ് വീഡിയോക്ക് താഴെ പലരും കമന്റ് ചെയ്തിരുന്നത്. ഇത്തരം വിമര്‍ശനങ്ങളുടെ വായടപ്പിക്കുന്ന നിലയിലാണ് ഹണി റോസിനായി കാത്തു നിന്ന ആരാധക വൃന്ദത്തിന്റെ ദൃശ്യം. വിഡീയോ ഹണി റോസ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. സ്ത്രീകളും പെണ്‍കുട്ടികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവരാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ആരാധകര്‍ക്കൊപ്പം ഹണി റോസ് കേക്ക് മുറിക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha