സഭ്യതയുടെ അതിർവരമ്പ് ലംഘിച്ച് വിനായകൻ! സോഷ്യൽമീഡിയയിൽ നടനെതിരെ ഗുരുതര ആരോപണം
മലയാള സിനിമയിലെ ജനപ്രീയ നടന്മാരില്‍ ഒരാളാണ് വിനായകന്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും മികച്ച നടനുള്ള സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടുന്നതിലേക്കുള്ള വിനായകന്റെ വളര്‍ച്ച വര്‍ഷങ്ങളുടെ കാത്തിരിപ്പിന്റേയും കഠിനാധ്വാനത്തിന്റേതുമാണ്. അതുകൊണ്ട് തന്നെ പലര്‍ക്കും പ്രചോദനമായിരുന്നു വിനായകന്‍. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെയാണ് വിനായകന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടുന്നതും നായകനിലേക്ക് എത്തുന്നതും. തെക്ക് വടക്ക് ആണ് വിനായകന്റേതായി പോയ വര്‍ഷം പുറത്തിറങ്ങിയ മലയാളം സിനിമ. നേരത്തെ ജെയ്‌ലറിലെ വില്ലന്‍ വേഷത്തിലൂടെ തമിഴിലും കയ്യടി നേടിയിരുന്നു. കരിന്തണ്ടന്‍ ഉള്‍പ്പടെയുള്ള സിനിമകള്‍ വിനായകന്റേതായി അണിയറയിലുണ്ട്. അതേസമയം വിവാദങ്ങള്‍ എന്നും വിനായകന്റെ കൂടെ തന്നെയുണ്ട്. ഓഫ് സ്‌ക്രീനിലെ ജീവിതത്തില്‍ പലപ്പോഴായി വിനായകന്‍ വിവാദങ്ങളില്‍ ചെന്നുപെട്ടിട്ടുണ്ട്. ഇപ്പോഴിതാ വിനായകന്‍ വീണ്ടുമൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ്. വിനായകന്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്നാണ് പുതിയ വിവാദം.
തന്റെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ വന്ന് വസ്ത്രം അഴിച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് നടനെതിരെ ഉയരുന്ന ആരോപണം. സോഷ്യല്‍ മീഡിയയില്‍ നടന്റെ നഗ്നതാ പ്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഈ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ വിനായകനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രചരിക്കുന്ന ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ട് വിനായകനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ ഫ്‌ളാറ്റില്‍ വച്ചു തന്നെയാണ് സംഭവമെന്നാണ് കരുതപ്പെടുന്നത്. അയല്‍വാസികളുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് താരം അസഭ്യം പറയുകയും ഉടുതുണി അഴിച്ച് നഗ്നതാപ്രദര്‍ശനം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രചരിക്കുന്ന സംഭവങ്ങളുടെ വസ്തുത എന്തെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല. ചിത്രങ്ങളും വീഡിയോയും പ്രചരിച്ചതോടെ താരത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നടൻ സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി വിമർശനവുമായി നിരവധി പേർ രംഗത്തെത്തി
https://www.facebook.com/Malayalivartha