എന്റെ ജീവന് വേണ്ടിയുള്ള ചെയ്‌സിങ് കൂടിയപ്പോൾ എനിക്ക് നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥ! ഞാനിപ്പോൾ അമേരിക്കയിലാണ്- സനൽകുമാർ കുറിപ്പ് വൈറൽ
മലയാളികളുടെ ഇഷ്ടസംവിധായകനാണ് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യരുമായി ബന്ധപ്പെട്ടുള്ള ഒരു കുറിപ്പാണ് സനൽ കുമാർ പങ്കുവെച്ചിരിക്കുന്നത്. മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നാണ് കുറിപ്പിൽ സനൽ കുമാർ ശശിധരൻ പറയുന്നത്. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്ന് മൂന്ന് വർഷം മുമ്പ് ഞാൻ പോസ്റ്റിട്ടതും അതേ തുടർന്ന് അവരുടെ തന്നെ പേരിൽ ഉണ്ടാക്കിയ ഒരു കള്ള പരാതിയിൽ എന്നെ പോലീസ് അറസ്റ്റ് ചെയ്തതും ഓർമയുണ്ടാകും. അന്ന് പറഞ്ഞ രണ്ട് കാര്യങ്ങൾ ഇന്ന് ഞാൻ വീണ്ടും ആവർത്തിക്കുന്നു. ഇത്തവണ അവരുടെ ശബ്ദത്തിൽ തന്നെ കേൾക്കാം. എന്റെ അറസ്റ്റിന് ശേഷം 2022 നവംബറിൽ മഞ്ജു വാര്യർ ഒരു അപരനാമത്തിൽ ഫേസ്ബുക്ക് വഴി എന്നെ ബന്ധപ്പെടുകയായിരുന്നു. എന്റെ ജീവന് വേണ്ടിയുള്ള ചെയ്‌സിങ് കൂടിയപ്പോൾ എനിക്ക് നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ ഞാനിപ്പോൾ അമേരിക്കയിലാണ്. കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾ നിരന്തരം ഒരു അപരനാമത്തിൽ സംസാരിക്കുന്നു. മൂന്ന് ദിവസം മുമ്പ് എന്നോട് സംസാരിച്ചതിന്റെ ശബ്ദ രേഖയാണ് ഇത്. മഞ്ജുവാര്യരുടെ ജീവൻ അപകടത്തിലാണ് എന്നത് ഞാൻ ആവർത്തിക്കുന്നു. ലിങ്ക് കമന്റിൽ എന്നാണ് സനൽ കുമാർ ശശിധരൻ കുറിച്ചത്. ഒപ്പം ഒരു സ്ത്രീയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും സനൽ പുറത്തുവിട്ടിട്ടുണ്ട്. കയറ്റം സിനിമയുടെ പോസ്റ്ററും കുറിപ്പിനൊപ്പം സനൽ കുമാർ പങ്കുവെച്ചിട്ടുണ്ട്. സംവിധായകന്റെ പുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha