എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ്- വിനായകൻ
കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് വസ്ത്രം അഴിച്ച് നടൻ വിനായകൻ നഗ്നത പ്രദർശനം നടത്തിയത്. വിഡിയോയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. നടൻ സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. ഇപ്പോഴിതാ സംഭവത്തിൽ മാപ്പ് പറഞ്ഞിരിക്കുകയാണ് വിനായകൻ.
‘‘സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ.’’–എന്നിങ്ങനെയായിരുന്നു വിനായകൻ പറഞ്ഞത്.
https://www.facebook.com/Malayalivartha