ലുക്കൗട്ട് നോട്ടിസ്! നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്.
നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെ ഒളിവിൽ പോയ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്. നേരത്തെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ജൂണ്‍ 8നാണ് നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസബ പൊലീസ് പോക്സോ കേസെടുത്തത്. പ്രാഥമിക അന്വേഷണം നടത്തിയ കസബ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തെങ്കിലും അറസ്റ്റോ തുടര്‍ നടപടിയോ ഉണ്ടായില്ല. ഇതിനിടയില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ജൂലൈ 12ന് കോഴിക്കോട് പോക്സോ കോടതി തള്ളി. എന്നിട്ടും അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടന്നില്ല. അന്വേഷണം നടക്കുന്നതിനിടയിൽ തന്നെ നഗരത്തിലെ സുഹൃത്തുക്കളുടെ വിവിധ ഫ്ലാറ്റുകളിൽ പ്രതി ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് വിവരം.
https://www.facebook.com/Malayalivartha