നിങ്ങൾ വെറുമൊരു ഓർമ്മയല്ല - നിങ്ങൾ ഒരു ഊർജ്ജമാണ്, പ്രചോദനം നൽകുന്ന ഒരു ശക്തിയാണ്- സുശാന്തിനെക്കുറിച്ച് സഹോദരി
ബോളിവുഡിനെ ഞെട്ടിച്ച ആത്മഹത്യയായിരുന്നു സുശാന്ത് സിംഗ് രാജ്പുതിന്റേത്. സുശാന്തിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന ആരോപണം ഇന്നും അവസാനിച്ചിട്ടില്ല. ഇന്ന് സുശാന്ത് സിംഗ് രജ്പുത്തിന്റെ 39-ാം ജന്മവാർഷികദിനമാണ്. ഇപ്പോഴിതാ വളരെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്റെ സഹോദരി ശ്വേതാ സിംഗ് കീർത്തി.
കുറിപ്പ് ഇങ്ങനെ..
ഈ താരത്തെ, സ്വപ്നം കാണുന്നവനെ, ഇതിഹാസത്തെ, ആഘോഷിക്കുന്നു... പിറന്നാളാശംസകൾ ഭായ്. നീ പങ്കിട്ട ഓരോ പുഞ്ചിരിയും, നീ പറഞ്ഞ ഓരോ സ്വപ്നവും, നീ അവശേഷിപ്പിച്ച ഓരോ ജ്ഞാനവും നിന്റെ സത്ത ശാശ്വതമാണെന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. നിങ്ങൾ വെറുമൊരു ഓർമ്മയല്ല - നിങ്ങൾ ഒരു ഊർജ്ജമാണ്, പ്രചോദനം നൽകുന്ന ഒരു ശക്തിയാണ്. സഹോദരാ, വാക്കുകൾക്കതീതമായി നിങ്ങളെ സ്നേഹിക്കുന്നു, അളക്കാനാവാത്തവിധം നിങ്ങളെ മിസ്സ് ചെയ്യുന്നു. ഇന്ന്, ഞങ്ങൾ നിങ്ങളുടെ വൈഭവത്തേയും അഭിനിവേശത്തേയും അനന്തമായ ആത്മാവിനേയും ആഘോഷിക്കുന്നു. വലിയ സ്വപ്നങ്ങൾ കണ്ടും, പൂർണ്ണമായി ജീവിച്ചും, സ്നേഹം പകർന്നും സുശാന്തിനെ ആദരിക്കാം. എല്ലാവർക്കും സുശാന്ത് ദിനാശംസകൾ എന്നുപറഞ്ഞുകൊണ്ടാണ് ശ്വേത കുറിപ്പ് അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha