നേരത്തേ വിസ്തരിച്ച രണ്ട് പേരെ വിസ്തരിക്കാൻ അനുമതി തേടി പൾസർ സുനി സുപ്രീം കോടതിയിലേക്ക്...
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ഏഴരവർഷത്തിന് ശേഷമാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ കേസിൽ അന്തിമ വാദം പുരോഗമിക്കുന്നതിനിടെ തിരക്കിട്ട നീക്കവുമായി പൾസർ സുനി വീണ്ടും രംഗത്തെത്തിയിരിക്കുകയണ്. കേസിൽ നേരത്തേ വിസ്തരിച്ച രണ്ട് പേരെ വിസ്തരിക്കാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് സുനി. കേസിൽ ഏറെ നിർണായകമാണ് ഇരുവരേടേയും മൊഴിയെന്നാണ് സുനി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. സാമ്പിളുകൾ പരിശോധച്ച ഡോക്ടർ, ഫോറൻസിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടർ എന്നിവരെ തിരികെ വിളിച്ച് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവുമായാണ് സുനി സുപ്രീം കോടതിയെ സമീപിച്ചത്. ഈ രണ്ട് സാക്ഷികളും തന്നെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഇരുവരും എന്ന് സുനി പറയുന്നു. മുൻപ് ഇരുവരേയും വിസ്തരിച്ച സമയത്ത് താൻ ജയിലിലായിരുന്നുവെന്നാണ് സുനിയുടെ വാദം. നേരത്തേ ഇതേ ആവശ്യമുന്നയിച്ച് സുനി വിചാരണ കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നു. എന്നാൽ ഇരുകോടതികളും ആവശ്യം തള്ളി. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ട സാഹചര്യം ഇല്ലെന്നും സുനിയുടേത് ബാലിശമായ ആവശ്യമാണെന്നുമാണ് കോടതികൾ ചൂണ്ടിക്കാട്ടിയത്. ഇതോടെയാണ് വീണ്ടും സുനി സുപ്രീം കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha