യു കെയിലെ ഒരു കമ്പനി ഡയറക്ടർ! മാസവരുമാനം ലക്ഷങ്ങള്‍.. മനോജ് കെ ജയന്റെ ഭാര്യ ചില്ലറക്കാരിയല്ല
നായകനായും വില്ലനായും സഹനടനായുമെല്ലാം വിസ്മയിപ്പിച്ചിട്ടുള്ള പ്രതിഭയാണ് ഗായകൻ കൂടിയായ മനോജ് കെ ജയൻ. താരത്തിന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്. മനോജിന്റെ സോഷ്യൽമീഡിയ പേജിൽ ഏറ്റവും കൂടുതൽ നിറഞ്ഞ് നിൽക്കുന്നതും ഭാര്യയും മക്കളുമാണ്. സംഗീതം രക്തത്തിൽ അലിഞ്ഞ് ചേർന്നിട്ടുള്ള പ്രതിഭയായതുകൊണ്ടും പിന്നണി പാടിയിട്ടുള്ളതുകൊണ്ടും സംഗീതവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോകളിലെ നിറസാന്നിധ്യമാണ് മനോജ്. സിനിമാ ജീവിതത്തിൽ എത്ര തിരക്ക് ഉണ്ടെങ്കിലും ഫാമിലിയുടെ കാര്യത്തിൽ എന്നും പ്രത്യേക ശ്രദ്ധ കൊടുക്കുന്ന വ്യക്തിയാണ് മനോജ് കെ ജയൻ. നടി ഉർവശിയുമായുള്ള ആദ്യ വിവാഹം വിജയകമായില്ലെങ്കിലും ആശയുമായുള്ള രണ്ടാം വിവാഹത്തിൽ മനോജ് കെ ജയൻ ഏറെ സന്തുഷ്ടനാണ്. ആശ തന്റെ ജീവിതത്തിൽ വന്ന ശേഷം ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കുടുംബ ജീവിതം എങ്ങനെയാവണമെന്നും, നമ്മൾ എങ്ങനെ ജീവിക്കണമെന്നും ഒരു ഭാര്യ എങ്ങനെയാണെന്നുമൊക്കെ പഠിപ്പിച്ചത് ആശയാണെന്നും സ്നേഹം എന്തെന്ന് അറിഞ്ഞത് ആശയുടെ വരവിന് ശേഷമാണെന്നും ദാമ്പത്യത്തിൽ ഒരാൾ ആഗ്രഹിക്കുന്നതെല്ലാം തനിക്ക് ലഭിക്കുന്നുണ്ടെന്നും മനോജ് കെ ജയൻ പറഞ്ഞിരുന്നു. മനോജിന്റെയും ആശയുടെയും മകൻ ഇപ്പോൾ ലണ്ടനിലാണ് പഠിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം യു കെയിലെ ഒരു കമ്പനി ഡയറക്ടറാണ് ആശ. 2021 ഓഗസ്റ്റ് 18 നാണ് ഡയറക്ടറായി ആശ ചുമതല ഏറ്റത്. മാർക്കറ്റിംഗ് പ്രൊട്ടക്ഷൻ അഡ്വൈസർ എന്നാണ് സോഷ്യൽ മീഡിയ പ്രൊഫൈലിൽ ആശ രേഖപ്പെടുത്തിയിട്ടുള്ളത്. ലക്ഷങ്ങളാണ് ആശയുടെ മാസവരുമാനം എന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha