ഞാനൊരു പരിപൂർണതയിലെത്തിയ സ്ത്രീയാണെന്ന് കരുതി എന്നെ സമീപിക്കരുത്.. എന്റേതായ പരിമിതികൾ എനിക്കുണ്ട്- സീമവിനീത്
വിവാഹ ജീവിതത്തിലേക്ക് കടക്കാനാെരുങ്ങുകയാണ് സീമ വിനീത്. നാല് വർഷത്തെ അടുപ്പത്തിന് ശേഷമാണ് സീമ പങ്കാളിയെ വിവാഹം ചെയ്യുന്നത്. വിവാഹനിശ്ചയത്തിന്റെ ഫോട്ടോകൾ സീമ നേരത്തെ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചത്. ഇപ്പോഴിതാ വിവാഹത്തിന് മുൻപ് പങ്കാളിയോട് തന്നെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എന്റെ പങ്കാളിയോടും ഞാനതാണ് പറഞ്ഞിട്ടുള്ളത്. എന്നെ പരിപൂർണമായ സ്ത്രീയായല്ല കാണേണ്ടത്. എന്നെ നിങ്ങൾ ട്രാൻസ് വുമണായാണ് കാണേണ്ടത്. ഒരു ട്രാൻസ് വുമണിൽ നിന്ന് പ്രതീക്ഷിക്കുന്നതേ പ്രതീക്ഷിക്കാവൂ. ഞാനൊരു പരിപൂർണതയിലെത്തിയ സ്ത്രീയാണെന്ന് കരുതി എന്നെ സമീപിക്കരുത്. എന്റേതായ പരിമിതികൾ എനിക്കുണ്ട്. എന്റെ സംസാരത്തിലും പ്രവൃത്തിയിലും ട്രാൻസ് വുമൺ തന്നെയായിരിക്കുമെന്നും സീമ വിനീത് വ്യക്തമാക്കി.
https://www.facebook.com/Malayalivartha