അവശനായി മണിയൻപിള്ള രാജു.. എന്താണ് സംഭവിച്ചതെന്ന് ആരാധകർ
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ നടൻ മണിയൻപിള്ള രാജുവിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഭാര്യയ്ക്കൊപ്പം വേദിയിലെത്തി വധൂവരന്മാർക്ക് ആശംസകൾ നേർന്ന് മടങ്ങുന്ന നടന്റെ ചിത്രങ്ങളും ഫോട്ടോയുമാണ് നിമിഷങ്ങൾക്കുള്ളിലാണ് സോഷ്യൽമീഡിയ ഏറ്റെടുത്തത്. നടന്റെ പുതിയ ലുക്ക് തന്നെയാണ് ചർച്ചകൾക്ക് കാരണമായത്. ശരീരം മെലിഞ്ഞ് അവശനായ നിലയിലായിരുന്നു നടൻ. ശരീര ഭാരം വളരെ അധികം കുറഞ്ഞിരുന്നു. കവിളുകളും കൈകളും ക്ഷീണിച്ചിരുന്നു. ആദ്യമായാണ് ഇത്തരമൊരു രൂപത്തിൽ നടനെ മലയാളികൾ കാണുന്നത്. ഇത്രയും മെലിഞ്ഞിരിക്കുന്ന രീതിയിൽ മണിയൻപിള്ള രാജുവിനെ മുമ്പ് കണ്ടിട്ടില്ല. ഇദ്ദേഹത്തിന്റെ ആരോഗ്യത്തിന് പ്രശ്നങ്ങളുണ്ടോ?. എപ്പോഴും കുടവയറും തുടുത്ത കവിളുകളുമെല്ലാമുള്ള മണിയൻപിള്ള രാജുവിനെ മാത്രമെ പ്രേക്ഷകർ കണ്ടിട്ടുള്ളു. അടുത്തിടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷം മണിയൻപിള്ള രാജുവും വിവാദത്തിൽ കുടുങ്ങിയിരുന്നു. അന്ന് മീഡിയയോട് തന്റെ പ്രതികരണം അറിയിക്കാൻ എത്തിയപ്പോഴും കഴിഞ്ഞ ദിവസത്തേത് പോലെ തന്നെ സമാനമായ രീതിയിൽ തന്നെയായിരുന്നു നടന്റെ അവസ്ഥ. അതേസമയം ചർച്ചകൾ ആരംഭിച്ചപ്പോൾ നടൻ അർബുദബാധിതനാണെന്നും അതിനുള്ള ചികിത്സ എടുക്കുന്നതിനാലുമാണ് മെലിഞ്ഞ് ഇരിക്കുന്നതെന്നാണ് ചിലർ കുറിച്ചത്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല.
https://www.facebook.com/Malayalivartha