സിനിമയിൽ കാണുന്ന ആളല്ല!. മോഹൻലാലിനെതിരെ ഗുരുതര ആരോപണവുമായി ബന്ധു.
താരരാജാവ് എന്ന നിലയില്‍ മലയാള സിനിമയുടെ പ്രിയങ്കരനായി നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ഇത്രയും വര്‍ഷം അഭിനേതാവ് നിര്‍മാതാവും ഒക്കെ ആയിരുന്നെങ്കില്‍ ഇന്ന് സംവിധായകനായി മാറിയിരിക്കുകയാണ് താരം.. ഇരുപതുകളിലും മുപ്പതുകളിലും നാൽപ്പതുകളിലുമെല്ലാം അതീവ സുന്ദരനായിരുന്നു മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ. ഇപ്പോഴിതാ മോഹന്‍ലാലിനെതിരെ ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ അച്ഛന്റെ സഹോദര പുത്രന്‍ ബിജു ഗോപിനാഥന്‍ നായര്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. കുടുംബത്തിലെ മരണങ്ങളില്‍ പോലും മോഹന്‍ലാല്‍ എത്താറില്ലെന്നും സാമ്പത്തിക സഹായം ചെയ്യാറില്ലെന്നും നേരത്തെ ബിജു ആരോപിച്ചിരുന്നു. മോഹന്‍ലാലുമായി ബന്ധപ്പെട്ട് നേരത്തെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ വളരെ അധികം മോശം കമന്റുകള്‍ വന്നിരുന്നു. നിങ്ങള്‍ക്ക് പണിയെടുത്ത് ജീവിച്ചുകൂടെ എന്നും ഒരാള്‍ക്ക് പണമുണ്ടെന്ന് കരുതി അത് നിങ്ങള്‍ക്ക് തരണമെന്നുണ്ടോ എന്നുമടക്കമുളള കമന്റുകള്‍ ഉണ്ടായി. അക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തണം എന്ന് തോന്നിയത് കൊണ്ടാണ് വീണ്ടും ഈ വിഷയത്തില്‍ സംസാരിക്കുന്നതെന്ന് ബിജു ഗോപിനാഥന്‍ നായര്‍ പറയുന്നു. തന്റെ സ്ഥലം കൊടുത്തിട്ടാണ് മോഹന്‍ലാലിനോട് 13 ലക്ഷം രൂപ ചോദിച്ചത്. തന്റെ സ്ഥലവും അദ്ദേഹത്തിന്റെ സ്ഥലവും അടുത്താണ്. മാമ്പഴക്കാലത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ താന്‍ പോയി അദ്ദേഹത്തോട് സംസാരിച്ചു. എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞു. ഒന്നും ചെയ്തില്ല. ഫ്രീയായിട്ട് പുള്ളിയെക്കൊണ്ട് ഒന്നും ചെയ്തിട്ടില്ല. താന്‍ 16 വര്‍ഷമായി ഇന്‍ഷൂറന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. എന്നിട്ടും മോഹന്‍ലാലിന്റെ പോളിസിയോ അദ്ദേഹത്തിന്റെ കെയര്‍ഓഫില്‍ ഒരു പോളിസിയോ ചെയ്തിട്ടില്ല. തനിക്ക് അതിന്റെ ആവശ്യമില്ല.
മോഹന്‍ലാല്‍ വലിയ നടന്‍ ആണെങ്കില്‍ തന്റെ പ്രൊഫഷനില്‍ താനും 100 ശതമാനം കോണ്‍ഫിഡന്റ് ആണ്. പുള്ളിയെക്കൊണ്ട് പൈസയുണ്ടാക്കാനുളള ഒരു കാര്യവും ഇതുവരെ ചെയ്തിട്ടില്ല. മോഹന്‍ലാലിന്റെ അച്ഛന്‍ ലോ സെക്രട്ടറി ആയിരുന്നപ്പോള്‍ എന്തൊക്കെ സഹായം ആളുകള്‍ക്ക് ചെയ്യാമോ അതൊക്കെ ചെയ്തിരുന്ന ആളാണ്. ഒരു അഭിമുഖത്തില്‍ പോലും മോഹന്‍ലാല്‍ അച്ഛനെ കുറിച്ച് എവിടെയും പരാമര്‍ശിച്ചിട്ടില്ല. അച്ഛന്റെ കുടുംബവുമായി ഒരു ബന്ധവും പുള്ളി സൂക്ഷിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അച്ഛന്റെ അനിയനായ തന്റെ അച്ഛന്‍ മരിച്ചിട്ട് പോലും മോഹന്‍ലാല്‍ വന്നില്ല. അപ്പച്ചിയും ചിറ്റപ്പന്മാരും മരിച്ചപ്പോഴും വന്നിട്ടില്ല. കല്യാണങ്ങള്‍ക്കും വന്നിട്ടില്ല. ഞങ്ങളുടെ മൂത്ത ചേട്ടന്‍ രണ്ട് കാലും വയ്യാതിരിക്കുകയാണ്. നേര് സിനിമയുടെ ഷൂട്ടിംഗ് 40 ദിവസത്തോളം വഞ്ചിയൂര്‍ കോടതിയില്‍ ഉണ്ടായിരുന്നു. 5 കിലോമീറ്റര്‍ അപ്പുറത്ത് എന്തുകൊണ്ട് വന്ന് കണ്ട് കൂടാ. മോഹന്‍ലാല്‍ ബന്ധങ്ങള്‍ക്ക് വില കൊടുക്കുന്ന ആളേ അല്ല. ബാലേട്ടന്‍ സിനിമയില്‍ അച്ഛന്റെ രണ്ടാമത്തെ ഭാര്യയിലുളള മക്കളെ സ്‌നേഹിക്കുന്ന ആള്‍ സ്വന്തം അച്ഛന്റെ കുടുംബത്തിലെ ആരുമായും സഹകരിക്കുന്നില്ല. മോഹന്‍ലാലിനോട് പൈസ ചോദിക്കേണ്ട അവസ്ഥ കുടുംബത്തില്‍ ആര്‍ക്കും ഇല്ല. ഏറ്റവും മോശം അവസ്ഥ ചിലപ്പോള്‍ തനിക്കാവും. ബാക്കി ആര്‍ക്കും അതിന്റെ ആവശ്യമില്ല. വലിഞ്ഞ് കയറി പോകുന്ന ചില ബന്ധുക്കളുണ്ട്. അവര്‍ കാണുകയും ഫോട്ടോ എടുക്കുകയും ഫേസ്ബുക്കിലിടുകയും ചെയ്യുന്നുണ്ട്. അവര്‍ക്കത് മതി. അച്ഛന്റെ കുടുംബക്കാര്‍ മോഹന്‍ലാലിനെ ഒരു കാര്യത്തിനും വിളിക്കാറില്ല. ഒരു കല്യാണം വന്നാല്‍ പോലും വിളിക്കാറില്ല. കാരണം പുള്ളി വരില്ല. എന്തുകൊണ്ടാണ് എന്ന് തനിക്ക് അറിയില്ല. എലന്തൂര്‍ക്കാര്‍ക്ക് ഇതെല്ലാം അറിയാം. 25ാം വാര്‍ഷികം ആഘോഷിക്കാന്‍ നാട്ടുകാര്‍ വിളിച്ചിട്ട് മോഹന്‍ലാല്‍ വന്നില്ല. പുള്ളി സിനിമയില്‍ കാണിക്കുന്നത് ജീവിതത്തില്‍ കാണിക്കുന്നില്ല. ഒരു ഇരട്ട വ്യക്തിത്വം ആണ്. പുള്ളി വന്ന് കണ്ട ഉടനെ നമ്മള്‍ പൈസ ചോദിക്കുന്നില്ലല്ലോ. ബന്ധം എപ്പോഴും ബന്ധം തന്നെ ആണല്ലോ, ബിജു ഗോപിനാഥ് നായര്‍ പറയുന്നു.
https://www.facebook.com/Malayalivartha