മഞ്ജു എന്ത് കൊണ്ട് പരസ്യമായി പ്രണയം പറയുന്നില്ല! അവരുടെ മകളുടെ ജീവന് ഭീഷണിയാണെന്ന് കരുതി തന്നോട് സംസാരിക്കുന്നില്ല- സനൽ കുമാർ ശശിധരൻ
ചോല, എസ്. ദുർഗ, കയറ്റം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ കുമാർ ശശിധരൻ. അവസാനമായി സനൽ കുമാർ സംവിധാനം ചെയ്ത സിനിമ ടൊവിനോ തോമസ് നായകനായ വഴക്കായിരുന്നു. സനൽ കുമാറിന്റെ കയറ്റം സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് നടി മഞ്ജു വാര്യരായിരുന്നു. ഈ ചിത്രം തിയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഓണ്‍ലൈനിലൂടെ ഫ്രീയായിട്ട് അദ്ദേഹം ചിത്രം റിലീസ് ചെയ്തിരുന്നു. മുന്‍പ് നടി മഞ്ജു വാര്യരുമായി പ്രണയത്തിലാണെന്നും ചിലര്‍ നടിയുടെ ജീവന്‍ അപഹരിക്കാന്‍ നോക്കുകയാണെന്നും ആരോപിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും മഞ്ജു എന്ത് കൊണ്ട് പരസ്യമായി പ്രണയം പറയാത്തതെന്നും അവരുടെ മകളുടെ ജീവന് ഭീഷണിയാണെന്ന് കരുതി തന്നോട് സംസാരിക്കുന്നില്ലെന്നും പറയുകയാണ് സംവിധായകന്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് സനല്‍ കുമാര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സമൂഹം ഒരു തമാശയാണ്. അങ്ങനെ ഒന്ന് നിലനില്‍ക്കുന്നു തന്നെയില്ല എന്ന് തോന്നും ചിലപ്പോള്‍. എന്റെയോ നിന്റെയോ എന്നുള്ളത് മാറ്റിവെച്ചാലും ഞാന്‍ പുറത്തുവിട്ട സംഭാഷണത്തില്‍ രണ്ടു മനുഷ്യരാണല്ലോ ഉള്ളത്. അതാരായിക്കോട്ടെ, ഒരു സ്ത്രീയെ അവള്‍ക്ക് ഇഷ്ടമുള്ളയാളോട് സംസാരിക്കാന്‍ അനുവദിക്കുന്നില്ല എന്നും അതിനു ശ്രമിച്ചാല്‍ ആ സ്ത്രീയുടെയും മകളുടെയും ജീവന് ഭീഷണിയാകും എന്നുമാണല്ലോ പ്രധാനമായും അതിലുള്ളത്.
അതാരാണെന്ന് ബോധമുള്ള സമൂഹം ചോദിക്കണ്ടേ? അതില്‍ സത്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടേ? ഞാന്‍ പൊതുസമൂഹത്തെ പറ്റിക്കുകയാണ് എന്ന് വാദിച്ചാല്‍ പോലും അതിന്റെ സത്യാവസ്ഥ തിരക്കി പോകാന്‍ ഒരു സമൂഹം തയാറാവേണ്ടതില്ലേ? നീ പറഞ്ഞത് ശരി തന്നെയാണ്. ഇതൊരു പാഴ് സമൂഹമാണ്. ഞാന്‍ തോല്‍വി സമ്മതിച്ചു. മുന്‍പ്, നിന്റെ മൗനം എന്നില്‍ ഉണര്‍ത്തിയിരുന്ന വികാരം കോപമായിരുന്നു. ഇപ്പോള്‍ ഭയവും ആധിയുമാണ്. നിന്നെയോര്‍ക്കുമ്പോള്‍ ഉള്ളിലാളുന്ന തീ കാരണം എഴുതാതിരിക്കാന്‍ കഴിയുന്നില്ല. കടലാസ് വഞ്ചി പുഴയില്‍ ഒഴുക്കിവിടുമ്പോലെ നിന്നിലേക്ക് എത്തുമായിരിക്കും എന്ന പ്രതീക്ഷയില്‍ എന്തൊക്കെയോ കുറിക്കുന്നു. നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തില്‍ വിളിച്ചു പറയേണ്ടിവരുന്നതില്‍ എനിക്ക് സങ്കടമുണ്ട്. പക്ഷെ മറ്റെന്താണ് വഴി? എന്താണ് ഈ ലോകം ഇത്ര ക്രൂരമായി പോകുന്നതിന്റെ കാരണം! എന്നും പറഞ്ഞാണ് സനല്‍ കുമാര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. എന്നാല്‍ ഈ പരിപാടി നിര്‍ത്താനാണ് സംവിധായകനോട് ആരാധകര്‍ ആവശ്യപ്പെടുന്നത്. നിങ്ങളുടെ സിനിമയില്‍ അഭിനയിച്ച ഒരു നടിയോട് താങ്കള്‍ക്ക് പ്രണയം തോന്നിയിരിക്കാം. പക്ഷെ അവര്‍ക്ക് അങ്ങനെ ഒന്നും തന്നെയില്ലെയെന്ന് താങ്കള്‍ക്കും അറിവുള്ളതല്ലേ, അതിന്റെ തെളിവല്ലേ താങ്കള്‍ക്കെതിരെ അവര്‍ കൊടുത്ത കേസ്. താങ്കള്‍ ഇപ്പോള്‍ അമേരിക്കയില്‍ ഇരുന്നാണ് അവര്‍ക്കെതിരെ തണ്ട് കളിക്കുന്നതെന്ന് മനസിലാക്കുന്നു. അവരുടെ അല്ലാത്ത ഒരു വോയിസ് ക്ലിപ് അവരുടേതെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ഇട്ട് വീണ്ടും നടപടികള്‍ വിളിച്ച് വരുത്തരുത്. പണ്ട് കേസ് ഉണ്ടായപ്പോള്‍ താങ്കള്‍ ഇന്ത്യയില്‍ ആയിരുന്നു എന്ന് സമാധാനിക്കാം. ഇപ്പോള്‍ നിങ്ങള്‍ ഉള്ളത് ലോക ഭ്രാന്തനായ ഒരുത്തന്‍ അവിടുത്തെ പ്രസിഡന്റ് ആയിരിക്കുന്ന നാട്ടിലാണ്. അതുകൊണ്ട് അരഭ്രാന്തിന് പ്രത്യേകിച്ചും ഇളവുകള്‍ ഒന്നും ലഭിക്കില്ല. താങ്കളുടെ ഈ പ്രവര്‍ത്തി കൊണ്ട് സ്വയം കുഴിതോണ്ടാതിരിക്കുക. താങ്കളെ നേരില്‍ പരിചയപ്പെട്ട ഒരാള്‍ എന്ന നിലയില്‍ ഇത്തരം പ്രവര്‍ത്തികള്‍ ബൂഷണമല്ല എന്ന് ഓര്‍മിപ്പിക്കെട്ടെ. അവരെ അവരുടെ വഴിക്ക് വിടുക്കുക താങ്കള്‍ അറിയാവുന്ന പണി (സിനിമ സംവിധാനം) തുടര്‍ന്നും ചെയ്യാന്‍ ശ്രമിക്കുക... എന്നാണ് ഒരാള്‍ സനലിനോട് പറഞ്ഞത്. ഇതിനുള്ള മറുപടിയുമായി സംവിധായകന്‍ എത്തി. 'നിങ്ങള്‍ ഇവിടെ കമെന്റ് ഇട്ടതുകൊണ്ട് രണ്ടു ചോദ്യങ്ങള്‍ ചോദിക്കുന്നു.
1. നിങ്ങള്‍ ഇതെക്കുറിച്ചു മഞ്ജുവിനോട് സംസാരിച്ചിട്ടുണ്ടോ?
2. സംസാരിച്ചു, മഞ്ജു ഞാന്‍ പുറത്തുവിട്ട ശബ്ദരേഖ നിഷേധിച്ചു എങ്കില്‍, ഒരു പരസ്യപ്രസ്താവന നടത്താന്‍ നിങ്ങള്‍ ആവശ്യപ്പെട്ടോ?
ഇത് രണ്ടും ചെയ്തില്ല എങ്കില്‍ എന്ത് കാര്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആധികാരികതയോടെ എന്ന ഭാവേന നിങ്ങള്‍ ഈ കമെന്റ് ഇടുന്നത്?. സംവിധായകന്‍ ചോദിക്കുന്നു.
https://www.facebook.com/Malayalivartha