സിംപിള്‍ ആണെങ്കിലും മൂവെരും തകര്‍ത്തു! ഭാഗ്യ സുരേഷിൻറെ വീഡിയോ വൈറൽ
ഒരു സിനിമയില്‍ പോലും അഭിനയിക്കുകയോ സോഷ്യല്‍ മീഡിയയില്‍ സജീവമോ അല്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് സുരേഷ് ഗോപിയുടെ മൂത്ത മകള്‍ ഭാഗ്യ സുരേഷ്. സുരേഷ്ഗോപിയോടുള്ള അതെ സ്നേഹം ആരാധകർ ആ കുടുമ്ബത്തിനോടും കാണിക്കാറുണ്ട്. സുരേഷ്‌ഗോപിയുടെ ആൺ കുട്ടികൾ സിനിമയിൽ മുഖം കാണിച്ചിട്ടുണ്ടെങ്കിലും പെണ്കുട്ടികള് ഒരു സിനിമയിൽ ഇതുവരെ ,മുഖം കാണിച്ചിട്ടില്ല . നടന്റെ മൂത്ത പുത്രി ഭാഗ്യ സുരേഷ് എറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് വിവാഹദിവസം തന്നെ ആയിരുന്നു. ആർഭാടകരമായ വിവാഹ സത്കാരങ്ങളിലൊക്കെ ഭാഗ്യ സുരേഷ് തിളങ്ങി നിന്നു. ഇപ്പോള്‍ വിത്യസ്തമായ പോസ്റ്റുകളുമായി നിരന്തരം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഭര്‍ത്താവ് ശ്രേയസ് മോഹനും ഒരു സെലിബ്രിറ്റി ഇമേജ് വന്നു കഴിഞ്ഞു. ഇപ്പോഴിതാ ഭാര്യയും ഭര്‍ത്താവും ഒരു സുഹൃത്തും ചേര്‍ന്ന് ചെയ്ത ഒരു ഡാന്‍സ് വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിയ്ക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തിലെ ഒരു രംഗം റീക്രേയിറ്റ് ചെയ്തുകൊണ്ടാണ് വീഡിയോ. ഭാഗ്യ ഇത്രയ്ക്ക് നന്നായി ഡാന്‍സ് ചെയ്യുമായിരുന്നോ എന്നാണ് ആരാധകരുടെ ആദ്യത്തെ പ്രതികരണം. റൈഫിള്‍ ക്ലബ്ബിലെ ഒരു രസകരമായ ഡാന്‍സ് രംഗം യഥാര്‍ത്ഥ സീനിലെ കൊറിയോഗ്രാഫിയില്‍ നിന്ന് ചെറിയ ചില മാറ്റങ്ങളോടെ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍, കൂടെ എന്റെ മെയിന്‍ ബോയ്‌സ് ആയ ശ്രേയസ് മോഹനും അരവിന്ദ് ക്രിഷും. ഇത് ഷൂട്ട് ചെയ്ത തന്ന ആദി ആര്‍കെയ്ക്കും, എഡിറ്റ് ചെയ്തു തന്ന അനസ് അന്‍സാറിനും പ്രത്യേകം നന്ദി' എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ഭാഗ്യ സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ശ്രേയസ് മോഹന്റെ സ്‌റ്റൈലും ലുക്കും എല്ലാം ആകര്‍ഷണീയമാണ്. സിംപിള്‍ ആണെങ്കിലും മൂവെരും തകര്‍ത്തു എന്ന അഭിപ്രായമാണ് പൊതുവെ കമന്റ് ബോക്‌സില്‍. റൈഫിള്‍ ക്ലബ്ബിലെ ഈ പാട്ട് പാടിയ ശ്വേത മോഹന്‍ അടക്കം നിരവധി ആളുകള്‍ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. 2024 ജനുവരി 17 നായിരുന്നു ഭാഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും വിവാഹം. ഗുരുവായൂര്‍ അമ്പലനടയില്‍ വച്ച വിവാഹത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയടക്കം ഇന്ത്യന്‍ സിനിമയിലെ പ്രമുഖ സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു. മകളുടെ വിവാഹ വാര്‍ഷികത്തില്‍ ഏറെ വൈകി സുരേഷ് ഗോപിയും ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഭാഗ്യയ്ക്കും ശ്രേയസ്സിനും ഒപ്പമുള്ള ഒരു കുടുംബ ചിത്രം സഹിതമാണ് നടൻ ആശംസകൾ നേർന്നത്.
https://www.facebook.com/Malayalivartha