തനി മലയാളി സ്‌റ്റൈലില്‍ വിവാഹ പാര്‍ട്ടി! ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്.
വിവാഹം കഴിഞ്ഞതിന്റെ ആഘോഷവും സന്തോഷവും ഒന്നടങ്ങുന്നതു വരെ വിശ്രമിക്കാൻ പോലുമാവാത്ത തിരക്കിലായിരുന്നു നടി കീർത്തി സുരേഷ്. ആദ്യ ബോളിവുഡ് ചിത്രം 'ബേബി ജോൺ' പ്രൊമോഷൻ പരിപാടികൾക്ക് കീർത്തിക്ക് പങ്കെടുക്കാതെ മറ്റൊരു പോംവഴിയില്ലായിരുന്നു. അപ്പോഴും ആന്റണി തട്ടിൽ കീർത്തിയെ വിവാഹം ചെയ്ത് കഷ്‌ടിച്ച് പത്തു ദിവസങ്ങൾ തികഞ്ഞിരുന്നില്ല. വിദേശത്തുൾപ്പെടെ നായകൻ വരുൺ ധവാന്റെ ഒപ്പം കീർത്തിയും പരിപാടികൾക്ക് മുടക്കം വരുത്തിയില്ല. ഒരുവേള മേക്കപ്പ് ചെയറിൽ ഇരുന്നു ഉറക്കം തൂങ്ങുന്ന കീർത്തി സുരേഷിന്റെ വീഡിയോ പോലും വൈറലായിരുന്നു. ജീവിതത്തിനും സിനിമയ്ക്കും ഇടയിലെ ഓട്ടപ്പാച്ചിലിൽ അത്രകണ്ട് ക്ഷീണം അനുഭവിച്ചിരുന്നു താരം. രണ്ടു മതാചാരങ്ങൾക്കും പ്രാമുഖ്യം നൽകി ഗോവയിലാണ് കീർത്തിയും ആന്റണിയും വിവാഹം നടത്തിയത്. തുടക്കം ഹൈന്ദവാചാര പ്രകാരമുള്ള താലികെട്ടൽ ചടങ്ങിലായിരുന്നു. ശേഷം, ഇതേ ദിവസം വൈകുന്നേരം ആന്റണിയുടെ രീതിയിൽ ക്രിസ്തീയ മാതൃകയിൽ വൈറ്റ് വെഡിങ് ഒരുക്കിയിരുന്നു. ഇപ്പോഴിതാ ആ ആഘോഷങ്ങൾക്ക് ശേഷം തനി മലയാളി സ്‌റ്റൈലില്‍ നടന്ന വിവാഹ പാര്‍ട്ടിയുടെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്.
ഞങ്ങളിലെ നാടന്‍ മലയാളികളെ പുറത്തെടുത്തപ്പോള്‍ എന്ന് പറഞ്ഞാണ് കീര്‍ത്തി ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. യഥാര്‍ത്ഥ വിവാഹം നടന്ന് ഒരു മാസത്തിന് ശേഷമാണ് ഇപ്പോള്‍ കേരളീയ രീതിയിലുള്ള കീര്‍ത്തിയുടെ വിവാഹ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുന്നത്. ഗോള്‍ഡ് നിറത്തിലുള്ള ധാവണയില്‍ കേരളീയ ട്രഡീഷണല്‍ ആഭരണങ്ങള്‍ ധരിച്ചാണ് കീര്‍ത്തി എത്തിയത്, കുര്‍ത്തയും മുണ്ടും ധരിച്ച് ഭര്‍ത്താവ് ആന്റണി തട്ടിലും അതി സുന്ദരനാണ്. ചടങ്ങിന് പങ്കെടുത്തവരുടെ വേഷവും കേരളീയമാണ് എന്ന് ചിത്രങ്ങളില്‍ കാണാം. ആന്റണിയുടെ മാറില്‍ ചാഞ്ഞ് അങ്ങനെ നില്‍ക്കുന്ന ഫോട്ടോയടക്കം ആഘോഷത്തിന്റെ എല്ലാ ചിത്രങ്ങളും കീര്‍ത്തി പങ്കുവച്ചിട്ടുണ്ട്. ഡാന്‍സും ഡിജെയും ഫുള്‍ ആഘോഷത്തിന്റെ വൈബാണ് ചിത്രങ്ങളില്‍. വിവാഹത്തിന് ശേഷം കീര്‍ത്തി മഞ്ഞ ചരടില്‍ കോര്‍ത്ത താലി മാത്രം ധരിച്ചിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളില്‍ മഞ്ഞ ചരട് ഇല്ല. താലി സ്വര്‍ണ ചെയിനിലേക്ക് മാറ്റിയതാവാം, എന്നാല്‍ കീര്‍ത്തും അതും ധരിച്ചതായി കാണുന്നില്ല. ആചാരപ്രകാരം, ഈ താലിമാല നെഞ്ചോടു ചേർന്ന് കിടക്കണം എന്നാണ് നിയമം. നെഞ്ചോടു സ്പർശിച്ചുവേണം ഇത് കിടക്കാൻ. ഇത് സ്വർണത്താലിയാക്കി മാറ്റിയാൽ, സ്വാഭാവികമായി മാറും എന്നായിരുന്നു നേരത്തെ കീർത്തി പറഞ്ഞത്.
https://www.facebook.com/Malayalivartha