15 വർഷത്തെ ദാമ്പത്യജീവിതത്തിനിടയിൽ സംഭവിച്ചത്!...
വിവാഹത്തോടെ അഭിനയം നിർത്തിയ നവ്യനായരുടെ തിരിച്ച് വരവ് ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. 2010 ലാണ് ബിസിനസുകാരനായ സന്തോഷ് മേനോനെ നവ്യ വിവാഹം ചെയ്യുന്നതും കരിയർ വിടുന്നത്. വിവാഹ ശേഷം കരിയർ വിടുന്നതായിരുന്നു അക്കാലത്തെ ഒട്ടുമിക്ക നടിമാരുടെയും രീതി. നവ്യയും ഇതേ പാത പിന്തുടർന്നു. കേരളത്തിൽ നിന്നും മുംബൈയിലേക്ക് നവ്യ തന്റെ ജീവിതം പറിച്ച് നട്ടു. ലൈം ലൈറ്റിൽ നിന്നും കുറേക്കാലം നവ്യ മാറി നിന്നു. എന്നാൽ വീട്ടമ്മ മാത്രമായി ജീവിക്കാൻ താൽപര്യമില്ലെന്ന് മനസിലാക്കിയ നവ്യ കരിയറിലേക്ക് തിരിച്ച് വരാനുള്ള ശ്രമങ്ങൾ നടത്തി. നഷ്ടപ്പെട്ട് പോയ ജനശ്രദ്ധ തിരികെ ലഭിക്കാൻ നവ്യയെ സഹായിച്ചത് ഒരുത്തീ എന്ന ഹിറ്റ് സിനിമയാണ്. മികച്ച വിജയം നേടിയ നവ്യക്ക് വീണ്ടും മലയാള സിനിമാ ലോകത്ത് സ്ഥാനം നൽകി. സിനിമയിലെ പ്രകടനം കൈയടി. വർഷങ്ങളോളം സിനിമാ രംഗത്ത് നിന്ന് മാറി നിന്നിട്ടും നവ്യയുടെ അഭിനയ മികവിന് ഒരു കോട്ടവും വന്നില്ലെന്നും അന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടു. വിവാഹത്തിന് മുൻപുള്ള നവ്യയെക്കാൾ ഇന്നത്തെ നവ്യയെ ആണ് ഞങ്ങൾക്ക് ഏറെ ഇഷ്ടം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതിനു അവരുടെ പേഴ്സണാലിറ്റി തന്നെയാണ് കാരണവും. തങ്ങൾക്ക് പറയാനുള്ളത് എവിടെയും തുറന്നു പറയാനുള്ള ചങ്കൂറ്റം എല്ലാ താരങ്ങൾക്കും പൊതുവെ ഇല്ലാത്ത ഒരു കാര്യമാണ്. എന്നാൽ മുഖം നോക്കാതെ തനിക്ക് പറയാനുള്ളത് ഉറക്കെ പറയുന്ന ആളാണ് നവ്യ. അതിനു പ്രത്യേകം കൈയ്യടി താരത്തിന് കിട്ടാറുണ്ട്. ഒരുത്തിയിലൂടെയാണ് വർഷങ്ങൾ നീണ്ട ഇടവേള അവസാനിപ്പിച്ച് നവ്യ അഭിനയ രംഗത്തേക്ക് വന്നത്. അന്ന് ഒപ്പം കൂട്ടായി നിന്നതാകട്ടെ ഭർത്താവും കുടുംബവും ആണ്. നാത്തൂൻ ലക്ഷ്മിയുടെ കൈ പിടിച്ചുകൊണ്ട് നവ്യ വന്നത് അന്ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. 24 ആം വയസ്സിലാണ് നവ്യ നായർ സന്തോഷ് മേനോനുമായി വിവാഹിത ആകുന്നത്. ആലോചന വരുന്നത് ബ്രോക്കർ വഴി ആയിരുന്നു എന്നൊരിക്കൽ കുടുംബം പറഞ്ഞിരുന്നു.വിവാഹശേഷം അധികം വൈകാതെ തന്നെ അമ്മയുമായി. സായി ആണ് ഇവരുടെ ഏകമകൻ. നൂറു പവന് മുകളിൽ സ്വർണ്ണം ധരിച്ചാണ് നവ്യ വിവാഹത്തിന് മണ്ഡപത്തിൽ എത്തിയത്. സ്വർണ്ണമയി ആയിരുന്നു നവ്യ വിവാഹനാളിൽ. ആർഭാടവിവാഹം തന്നെ ആയിരുന്നു നവ്യക്ക്. ചങ്ങനാശ്ശേരി സ്വദേശിയായ സന്തോഷ് മേനോനെ വിവാഹം ചെയ്യുമ്പോൾ നവ്യക്ക് 24 വയസ്സ് ആയിരുന്നു പ്രായം എന്നാണ് സൂചന മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും സജീവമായ സമയത്താണ് വിവാഹം നടക്കുന്നത്. അഭിനയത്തിലേക്ക് എത്തുന്നതിനു പുറമെ ബിസിനസിലേക്കും ഒപ്പം അധ്യാപനത്തിലേക്കും നവ്യ തിരിഞ്ഞു. മുംബൈയിൽ നിന്നും എത്തിയ നവ്യ മാതംഗി എന്ന സ്‌കൂളിന്റെ ഉടമ കൂടിയാണ്.
https://www.facebook.com/Malayalivartha