വിഖ്യാത ബ്രിട്ടീഷ് ഗായികയും നടിയുമായ മാരിയാന്‍ ഫെയ്ത്ത്ഫുള്‍ അന്തരിച്ചു....
വിഖ്യാത ബ്രിട്ടീഷ് ഗായികയും നടിയുമായ മാരിയാന്‍ ഫെയ്ത്ത്ഫുള്‍ (78) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിലായിരുന്നു മരണമെന്ന് അവരുടെ വക്താവ് അറിയിച്ചു.
1946 ഡിസംബര്‍ 29-ന് ഹാംപ്സ്റ്റഡില്‍ ജനിച്ച മാരിയാന്‍, 1960-കളിലാണ് പോപ്പ് ഗാനരംഗത്ത് ശ്രദ്ധേയ ആകുന്നത്. അവരുടെ ആസ് ടിയേഴ്സ് ഗോ ബൈ എന്ന ഗാനം 1964-ല്‍ യു.കെ. ടോപ് 10-ല്‍ എത്തിയിരുന്നു.
1968-ല്‍ പുറത്തിറങ്ങിയ ദ ഗേള്‍ ഓണ്‍ എ മോട്ടോര്‍ സൈക്കിള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. 2020-ല്‍ കോവിഡ് ബാധയെ തുടര്‍ന്ന് 22 ദിവസത്തോളം ആശുപത്രിയിലും കഴിയേണ്ടിവന്നു. അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നെങ്കിലും രോഗമുക്തി നേടി ഒരുകൊല്ലത്തിനു ശേഷം 2021-ല്‍ തന്റെ 21-ാം ആല്‍ബം ആസ് ഷി വാല്‍ക്സ് ഇന്‍ ബ്യൂട്ടി മാരിയാന്‍ പുറത്തിറക്കി.
സംഗീതത്തിനൊപ്പം തന്നെ അഭിനയത്തെയും മാരിയാന്‍ ചേര്‍ത്തുപിടിച്ചിരുന്നു. അബ്സല്യൂട്ട്ലി ഫാബുലസ് എന്ന സിറ്റ്കോമിന്റെ രണ്ട് എപ്പിസോഡുകളില്‍ പ്രത്യക്ഷപ്പെട്ട മാരിയാന്‍, ദ ബ്ലാക്ക് റൈഡറിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. 2009-ല്‍ വിമന്‍സ് വേള്‍ഡ് അവാര്‍ഡ്സില്‍ വേള്‍ഡ് ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് മാരിയാന്‍ അര്‍ഹയായി. മൂന്നുവട്ടം വിവാഹിതയാവുകയും വിവാഹമോചിതയാവുകയും ചെയ്തിട്ടുണ്ട്. നിക്കോളാസ് ഡന്‍ബര്‍ ഏകമകനാണ്.
https://www.facebook.com/Malayalivartha