പ്രണയത്തിലാകുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്; പക്ഷേ ഇപ്പോള്‍ കുറെ വര്‍ഷങ്ങളായി സിംഗിളാണെന്ന് പാര്‍വതി
മലയാളികളുടെ ഇഷ്ടപ്പെട്ട നടിമാരില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്നാണ് പാര്‍വതിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്. പലകാര്യങ്ങളിലും സോഷ്യല്‍ മീഡിയയിലൂടെ നടി അഭിപ്രായങ്ങള്‍ തുറന്നുപറയാറുണ്ട്. ഇപ്പോഴിതാ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വെളിപ്പെടുത്തിയിരിക്കുകയാണ് പാര്‍വതി തിരുവോത്ത്.
പ്രണയം ഉണ്ടായിരുന്നുവെന്നും എന്നാല്‍ നിലവില്‍ സിംഗിള്‍ ആണെന്നുമാണ് താരം പറഞ്ഞത്. സിനിമാരംഗത്ത് നിന്ന് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് സംവിധായകരെയും നടന്‍മാരെയും പ്രണയിച്ചിട്ടില്ല, പക്ഷേ ടെക്‌നീഷ്യന്‍സിനെ ഡേറ്റ് ചെയ്തിട്ടുണ്ടെന്നും നടി വ്യക്തമാക്കി.
'ഞാന്‍ പ്രണയിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ കുറെ വര്‍ഷങ്ങളായി സിംഗിളാണ്. മുന്‍കാമുകന്‍മാരില്‍ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നുണ്ട്. പലരുമായി ഇപ്പോഴും സംസാരിക്കുന്നയാളാണ് ഞാന്‍. വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നല്ല എങ്കിലും വല്ലപ്പോഴും വിളിച്ച് സുഖവിവരങ്ങള്‍ തിരക്കുന്നതില്‍ തെറ്റില്ല. സിനിമാരംഗത്ത് നടന്മാരുമായോ സംവിധായകരുമായോ റിലേഷന്‍ഷിപ്പുണ്ടായിട്ടില്ല.
ടെക്‌നീഷ്യന്‍സിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. അത് പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. സിനിമയെക്കുറിച്ച് മനസിലാകുന്ന ഒരാള്‍ ആകുന്നത് വളരെ നല്ലതാണ്. അവര്‍ക്ക് നമ്മുടെ ജോലി മനസിലാകും. പ്രണയത്തിലാകുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. കുറച്ച് വര്‍ഷങ്ങളായി സിംഗിളാണ്. ഏകദേശം മൂന്നരവര്‍ഷത്തോളമായി. ഡേറ്റിംഗ് ആപ്പുകളില്‍ പ്രൊഫൈല്‍ ഉണ്ടെങ്കിലും അവയോട് താല്‍പര്യമില്ല. മറിച്ച് ഒരാളെ നേരില്‍ കണ്ട് മനസിലാക്കി പ്രണയിക്കുന്നതിലാണ് താല്‍പര്യം'- പാര്‍വതി തിരുവോത്ത് വ്യക്തമാക്കി.
https://www.facebook.com/Malayalivartha