അജിത് ചിത്രം റിലീസ് ദിനത്തില്‍ തീയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചാഘോഷിച്ച് ആരാധകര്‍; ആളുകള്‍ തിങ്ങിക്കൂടിയ തീയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചതിനെതിരേ വലിയ വിമര്‍ശനമാണുയരുന്നത്
രണ്ട് വര്‍ഷത്തിനുശേഷം തീയേറ്ററിലെത്തിയ അജിത് ചിത്രമാണ് വിടാമുയര്‍ച്ചി. നടന്‍ അജിതും തൃഷ കൃഷ്ണനും പ്രധാനവേഷത്തിലെത്തുന്ന വിടാമുയര്‍ച്ചി റിലീസ് ദിനത്തില്‍ തീയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചാഘോഷിച്ച് ആരാധകര്‍. ആദ്യദിനത്തിലെ ഫാന്‍സ് ഷോയ്ക്കിടെയാണ് ആരാധകരുടെ പ്രതികരണം കൈവിട്ടത്. ആരാധകരെ നിയന്ത്രിക്കാന്‍ പോലീസ് ഏറെ പാടുപെട്ടു. റിലീസ് ദിനത്തിലെ ആരാധകരുടെ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അതിലൊന്ന് അപകടകരമാംവിധത്തില്‍ തീയേറ്ററിനുള്ളില്‍ ആരാധകര്‍ പടക്കം പൊട്ടിച്ചാഘോഷിക്കുന്നതാണ്.
മറ്റൊന്ന് അതിരൂക്ഷമായ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പാടുപെടുന്നതാണ്. ഇതിനിടെ പോലീസുമായി ആരാധകര്‍ വാക്കേറ്റത്തിലുമേര്‍പ്പെട്ടു. ഇതിന്റേയും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. തീയേറ്ററിന് പുറത്തും പടക്കം പൊട്ടിക്കുന്നുണ്ട്. ആളുകള്‍ തിങ്ങിക്കൂടിയ തീയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചതിനെതിരേ വലിയ വിമര്‍ശനമാണുയരുന്നത്. ആരാധനയുടെ പേരില്‍ എന്തും ചെയ്യാമെന്നാണോ എന്നാണ് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്. ചിത്രത്തിലെ പാട്ടുരംഗത്തിനൊപ്പം ആരാധകര്‍ ഡാന്‍സ് ചെയ്യുന്നതിന്റെ രസകരമായ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
രണ്ട് വര്‍ഷത്തിനുശേഷം തീയേറ്ററിലെത്തിയ അജിത് ചിത്രമാണ് വിടാമുയര്‍ച്ചി. തികഞ്ഞ ക്രൈം ത്രില്ലറായാണ് ചിത്രമെത്തിയിരിക്കുന്നത്. 1997ല്‍ റിലീസ് ചെയ്ത 'ബ്രേക്ഡൗണ്‍' എന്ന ഹോളിവുഡ് സിനിമയുടെ റീമേക്ക് ആണ് ചിത്രം. മങ്കാത്തയ്ക്ക് ശേഷം അജിത്- അര്‍ജുന്‍- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്നത് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റാണ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മാണം.
https://www.facebook.com/Malayalivartha