ആറ്റുകാലമ്മയുടെ മുന്നില്‍ മേളപ്രമാണിയായി ഇപ്രാവശ്യം ജയറാമെത്തും....
![](https://www.malayalivartha.com/assets/coverphotos/w657/327035_1739237251.jpg)
ആറ്റുകാലമ്മയുടെ മുന്നില്‍ മേളപ്രമാണിയായി ഇപ്രാവശ്യം ജയറാമെത്തും.... താളമേളങ്ങളെ അന്തരീക്ഷത്തിലേക്കുയര്‍ത്തിവിട്ട് നിരവധി ചെണ്ട, കൊമ്പ്, കുഴല്‍, ചേങ്ങില കലാകാരന്മാര്‍ അണിനിരക്കുന്ന സന്ധ്യയില്‍ ഇതിനെല്ലാം അധിപനായാണ് നടന്‍ ജയറാം എത്തുന്നത്.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്ഷേത്രത്തില്‍ ചെണ്ടമേളം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മേളപ്രമാണിയുടെ റോളില്‍ ആദ്യമായിട്ടാണ് ആറ്റുകാല്‍ എത്തുന്നത്.
ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം മാര്‍ച്ച് 5നാണ് ആരംഭിക്കുന്നത്. ആദ്യദിനം വൈകിട്ട് മഹോത്സവത്തോനടുബന്ധിച്ചുള്ള കലാപരിപാടികള്‍ ചലച്ചിത്ര താരം നമിതാ പ്രമോദ് ഉദ്ഘാടനം ചെയ്യും. പൊങ്കാല മാര്‍ച്ച് 13 നാണ്.
https://www.facebook.com/Malayalivartha