ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും സജീവമായിരുന്ന താരത്തിന്റെ ഇപ്പോഴത്തെ ജോലി

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും സജീവമായിരുന്ന താരമാണ് സുധീര്‍ സുധി. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ദീര്‍ഘ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്ലബ്ബിങ് ജോലി ചെയ്യുന്ന വീഡിയോ പങ്കുവച്ചു കൊണ്ടാണ് നടന്‍ രംഗത്തെത്തിയിരിക്കുന്നത്.
നടന്‍ പങ്കുവച്ച വീഡിയോ സോഷ്യ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. സിനിമാ സംഘടനയ്ക്കുള്ളില്‍ രൂക്ഷമായ പോര് നടന്നു കൊണ്ടിരിക്കവെയാണ് സുധീറിന്റെ പോസ്റ്റ് എത്തിയിരിക്കുന്നത്. ''സിനിമയില്‍ വരും മുമ്പ് എല്ലാ തൊഴിലും ചെയ്തിട്ടുണ്ട്.. ഇപ്പോള്‍ ഓരോന്നായി ചെയ്തു നോക്കുന്നു.. ഇതില്‍ നിന്ന് കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്..'' എന്നാണ് സുധീര്‍ വീഡിയോക്കൊപ്പം കുറിച്ചത്.
നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ എത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് സുധീര്‍ മറുപടി നല്‍കിയിട്ടുമുണ്ട്. മലാശയ കാന്‍സര്‍ ആയിരുന്നു സുധീറിനെ ബാധിച്ചത്. അല്‍ഫാം കഴിച്ചതിനെ തുടര്‍ന്നാണ് തനിക്ക് കാന്‍സര്‍ വന്നതെന്നും സുധീര്‍ പറഞ്ഞിരുന്നു.
രക്തസ്രാവമുണ്ടായെങ്കിലും പൈല്‍സ് ആണെന്ന് കരുതി ആദ്യം അവഗണിച്ചിരുന്നു. തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനിടെ മാരകമായ രീതിയില്‍ രക്തസ്രാവമുണ്ടായി. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് കാന്‍സര്‍ കണ്ടെത്തിയത്. ശസ്ത്രക്രിയക്ക് ശേഷവും തുന്നലില്‍ നിന്നും രക്ത വന്നിരുന്നുവെന്നും നടന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha