മുപ്പത്തൊന്നിന്റെ നിറവില്‍ പ്രിഥ്വി
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷം ആര് എന്ന ചോദ്യം മലയാള സിനിമയില്‍ സജീവമായിരുന്നു. എന്നാല്‍ ഇന്ന് ആ ചോദ്യം ചരിത്രം മാത്രമായി. കാരണം ആ മഹാനടന്‍മാര്‍ക്ക് പിന്നാലെ 2002ല്‍ ഒരു താരം ഉദയം ചെയ്‌തു. മലയാളത്തിലെ മറ്റൊരു പ്രഗല്‍ഭ നടനായ സുകുമാരന്റെ മകന്‍ പ്രിഥ്വിരാജ് സുകുമാരന്‍.
തന്റെ പതിനെട്ടാം വയസില്‍ രഞ്‌ജിത്തിന്റെ നന്ദനം എന്ന ചലച്ചിത്രത്തിലൂടെ അഭിനയ ലോകത്ത് കാലെടുത്തുവെച്ച പ്രിഥ്വി ഇന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന താരമായി മാറിയത് കഠിനപ്രയത്‌നം കൊണ്ടു തന്നെയായിരുന്നു.
അഹങ്കാരിയെന്നും,തന്നിഷ്ടക്കാരനെന്നുമുള്ള വിമര്‍ശനങ്ങള്‍ സ്വന്തം നാട്ടുകാരുടെ ഇടയില്‍ നിന്നുതന്നെ പ്രിഥ്വിക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളില്‍ പതറാതെ മികച്ച അഭിനയം കാഴ്‌ചവെച്ച് കുത്തുവാക്കുകള്‍ക്കെല്ലാം പ്രിഥ്വി മറുപടി നല്‍കി.
ഒരു അഭിനേതാവിന് ആദ്യം വേണ്ടത് പ്രേക്ഷകരെ സുഖിപ്പിച്ചു നിര്‍ത്താനുള്ള കഴിവാണ്. എന്നാല്‍ തുടക്കം മുതല്‍ അത്തരം വേഷങ്ങള്‍ കെട്ടാന്‍ പ്രിഥ്വി തയ്യാറായിരുന്നില്ല. അതിനാല്‍ തന്നെ പലപ്രാവശ്യം വ്യക്തിഹത്യയുടെ അമ്പുകള്‍ മലയാളികള്‍ പ്രിഥ്വിക്ക് നേരെ അഴിച്ചു വിട്ടു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രിഥ്വിയെ പരിഹസിച്ച് കൊണ്ടുള്ള പോസ്‌റ്റുകള്‍ ഇടുന്നത് ചിലയാളുകളുടെ ഇഷ്ട വിനോദമായി.
വിവാഹ ശേഷം ഒരു സ്വകാര്യ ചാനലില്‍ വന്ന അഭിമുഖത്തില്‍ പ്രിഥ്വിയും ഭാര്യ സുപ്രിയാ മേനോനും പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച് 'സൗത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേയൊരു നടന്‍' എന്ന് പറഞ്ഞ് കളിയാക്കി. അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ ഓരോരുത്തരും അത് പാടി നടന്നു.
2006ല്‍ വാസ്‌തവം എന്ന ചിത്രത്തിലൂടെ കേരള സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കി. 2012ല്‍ മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിനെ അവതരിപ്പിച്ച് വീണ്ടും സംസ്ഥാന അവാര്‍ഡ് പ്രിഥ്വിയെ തേടിയെത്തി.
ഇപ്പോള്‍ മുപ്പത്തൊന്നാം വയസിന്റെ നിറവില്‍ എത്തിയിരിക്കുകയാണ് ഈ നടന്‍. 1982 ഒക്ടോബര്‍ പതിനാറിനായിരുന്നു പ്രിഥ്വിയുടെ ജനനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha