സാന്ദ്ര തോമസിന്റെ പരാതിയില്‍ ശാന്തിവിള ദിനേശിനും ജോസ് തോമസിനുമെതിരെ കേസ്

യൂട്യൂബ് ചാനല്‍ വഴി അപമാനിച്ചെന്ന നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകരായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരെ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഫോട്ടോ ഉപയോഗിച്ചു തന്നെ യുട്യൂബിലൂടെ അപമാനിച്ചുവെന്നാണ് സാന്ദ്രയുടെ പരാതി.
ഹേമാ കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണന്‍ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് നേരത്തെ സാന്ദ്ര തോമസ് നല്‍കിയ പരാതിയില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ശാന്തിവിള ദിനേശും ജോസ് തോമസും അവരുടെ യൂട്യൂബ് ചാനലുകളില്‍ ഫോട്ടോ ഉപയോഗിച്ചു സാന്ദ്ര തോമസിനെതിരെ വിഡിയോ പ്രചരിപ്പിച്ച് അപമാനിച്ചെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha