റീച്ച് കിട്ടാന്‍ എന്ത് തറവേലയും കാട്ടുന്ന നിങ്ങള്‍ക്ക് എന്റെ നമസ്‌കാരം: വ്യാജ വാര്‍ത്തയ്‌ക്കെതിരെ നാദിര്‍ഷ

തനിക്കെതിരെ പ്രവചരിപ്പിക്കുന്ന വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി നാദിര്‍ഷ രംഗത്ത്. താനും മഞ്ജുവും അറിയാത്ത കാര്യമാണ് വാര്‍ത്തയില്‍ പറയുന്നതെന്നും റീച്ച് കിട്ടാനുള്ള മഞ്ഞ പത്രങ്ങളുടെ തറ വേലയാണ് ഇതെന്നും നാദിര്‍ഷ പറയുന്നു.
''ഇത് ഞാനും മഞ്ജുവാരിയരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ...ഏതായാലും റീച്ച് കിട്ടാന്‍ എന്ത് തറവേലയും കാട്ടുന്ന നിങ്ങള്‍ക്ക് എന്റെ ... നമസ്‌ക്കാരം.''-വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് നാദിര്‍ഷ കുറിച്ചു.
മഞ്ജുവിനെക്കുറിച്ച് നാദിര്‍ഷ പറയുന്ന വാക്കുകളെന്ന രീതിയിലാണ് വ്യാജ പോസ്റ്റര്‍ പ്രചരിച്ചത്. ''മഞ്ജു വാരിയര്‍ ഒരുപാട് മാറിപ്പോയി. പഴയ കാര്യങ്ങളെല്ലാം മറന്നു. ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു.''-ഇതായിരുന്നു പോസ്റ്ററിലെ വാക്കുകള്‍.
https://www.facebook.com/Malayalivartha