വിവാഹത്തിന് പിന്നാലെ അപകടം; റോബിന്‍ ആശുപത്രിയില്‍; വിവാഹം കഴിച്ചതിന്റെ കണ്ണേറ് കിട്ടിയതാവും;സഹിക്കാനാകാതെ ആരതി!!

ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായി മാറിയ ആളാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ എത്തി ആദ്യം മുതല്‍ ജന ശ്രദ്ധനേടിയ റോബിന് നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ഷോയ്ക്ക് ശേഷമാണ് റോബിന്റെ പ്രണയവും വിവാഹ നിശ്ചയവുമെല്ലാം നടക്കുന്നത്. റോബിനെ ഇന്റര്‍വ്യു എടുക്കാന്‍ എത്തിയ ആരതി പൊടിയുമായി റോബിന്‍ പ്രണയത്തില്‍ ആകുയായിരുന്നു. സോഷ്യൽ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും.
റോബിനും ആരതിയും തമ്മിലുള്ള പ്രണയമൊക്കെ എല്ലാവര്‍ക്കും അറിയുന്നതാണ്. കഴിഞ്ഞ ദിവസമായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ആദ്യം മുതലേ ഉള്ള ആഗ്രഹമായിരുന്നു വിവാഹം ഗുരുവായൂരിൽ വേണമെന്നത്, അത് ഇന്ന് സാധിച്ചു.
അതിരാവിലെയാണ് ഞങ്ങൾ വന്നത്, എന്നിട്ടും ആളുകൾ എത്തിയിരുന്നു. നിങ്ങൾ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും എപ്പോഴും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.ബിഗ് ബോസിൽ നിന്ന് ലക്ഷ്‌മി ചേച്ചി മാത്രമാണ് വന്നത്. വളരെ പ്രൈവറ്റ് ഫങ്ക്ഷൻ ആയിരുന്നു, അതുകൊണ്ട് അധികം പേരെ ക്ഷണിച്ചിട്ടില്ലെന്നും വിവാഹ ശേഷം റോബിൻ പറഞ്ഞിരുന്നു.
ഇപ്പോഴിതാ വിവാഹത്തിന് പിന്നാലെ മുട്ടനൊരു പണി കിട്ടിയതിനെ പറ്റിയുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാമിലൂടെ ആരതിയുടെയും റോബിന്റെയും സുഹൃത്ത് പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വീഡിയോ അവസാനം വരെ കാണുക, ട്വിസ്റ്റ് ഉണ്ട്. ഇതോടെ കൂടി പരിപാടികള്‍ അവസാനിച്ചിരുന്നു. എല്ലാവര്‍ക്കും നന്ദി നമസ്‌കാരം!' എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
വിവാഹത്തിന് മുന്നോടിയായി ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നു, പഠിച്ച ഡാന്‍സ് വിവാഹവേദിയിലും മറ്റുമൊക്കെയായി കളിക്കുന്നു. അങ്ങനെ കല്യാണം കഴിഞ്ഞ് റോബിനെയും ആരതിയെയും വീട്ടില്‍ കയറ്റിയതിന് ശേഷം ബൈക്കിലാണ് സുഹൃത്തുക്കള്‍ പോകുന്നത്. കുറച്ച് സമയത്തിനുള്ളില്‍ അപകടമുണ്ടായി കൂട്ടുകാരെല്ലാം ആശുപത്രിയിലായി. ഇവരെ കാണാന്‍ റോബിനും ആരതിയും ആശുപത്രിയിലേക്ക് പോവുകയും ചെയ്തു.
എന്നാല്‍ ഇതിനൊടുവിലാണ് ട്വിസ്റ്റ് സംഭവിക്കുന്നത്. വീഡിയോയുടെ അവസാനത്തില്‍ റോബിനെ ട്രിപ്പ് ഇട്ട് കിടത്തിയിരിക്കുകയാണ്. ഇതോടെ ശുഭം.... എന്നെഴുതി കാണിച്ചാണ് വീഡിയോ അവസാനിപ്പിക്കുന്നത്. ഇടയ്ക്ക് കണ്ണ് തുറന്ന് നോക്കിയെങ്കിലും വീഡിയോ എടുക്കുന്നത് കണ്ടതോടെ റോബിന്‍ കണ്ണടച്ച് കിടന്നു.
അയ്യോ, ഡോക്ടര്‍ റോബിന് ഇതെന്ത് പറ്റി? അവര്‍ക്ക് ആക്‌സിഡന്റ് ആയപ്പോൾ ഡോക്ടറിന്റെ ബോധം പോയോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായാണ് ആരാധകരും എത്തിയിരിക്കുന്നത്. മാത്രമല്ല വിവാഹം കഴിച്ചതിന്റെ കണ്ണേറ് കിട്ടിയതാവും. എത്ര പേരുടെ കണ്ണ് കിട്ടിയിട്ടുണ്ടാവും എന്നിങ്ങനെയാണ് കമന്റുകള്‍. എന്നാല്‍ റോബിന് ഫുഡ് പൊയിസിനിങ് ആണെന്നും പേടിക്കാന്‍ മാത്രമുള്ള കുഴപ്പമൊന്നുമില്ലെന്നുമാണ് കമന്റുകളില്‍ നിന്നും വ്യക്തമാവുന്നത്.
രണ്ടാഴ്ചയോളം നീണ്ട വിവാഹാഘോഷങ്ങള്‍ ഇന്നലയോട് കൂടിയാണ് അവസാനിച്ചത്. ഫാഷന്‍ ഡിസൈനറായ ആരതി പൊടി തന്നെയാണ് വിവാഹത്തിനുള്ള ഡ്രസ്സുകള്‍ ഡിസൈന്‍ ചെയ്തിരുന്നത്. ഫെബ്രുവരി പതിനേഴിനായിരുന്നു ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് റോബിനും ആരതിയും തമ്മിലുള്ള വിവാഹം നടത്തിയത്. അതിന് മുന്‍പ് പ്രീവെഡിങ് പരിപാടികളും വിവാഹത്തിന് ശേഷം മറ്റ് പല ആഘോഷങ്ങളും നടത്തി. നോര്‍ത്ത് ഇന്ത്യന്‍ സ്‌റ്റൈലിലുള്ള ആഘോഷങ്ങളും ഇവരുടെ വിവാഹത്തിന് ഉണ്ടായിരുന്നു.
ഇടയ്ക്ക് വലിയ ആഘോഷത്തോടെ വിവാഹനിശ്ചയവും നടത്തിയിരുന്നു. അന്ന് മുതല്‍ ആരതി-റോബിന്‍ വിവാഹം കാണാന്‍ ആരാധകരും കാത്തിരിപ്പിലായി. ആഘോഷങ്ങള്‍ക്ക് ശേഷം അടുത്ത ദിവസം മുതല്‍ ഹണിമൂണ്‍ യാത്രയ്ക്ക് ഒരുങ്ങുകയാണ് നവദമ്പതിമാര്‍. രണ്ട് വര്‍ഷത്തോളം നീണ്ട ഹണിമൂണായിരിക്കും ഇതെന്നാണ് റോബിന്‍ പറഞ്ഞത്.
റോബിൻ ആരതി പൊടിയെ കണ്ടതും പിന്നീട് വിവാഹത്തിലേക്ക് എത്തിയതും എല്ലാം നിയോഗം എന്നാണ് ഇവരെ അറിയുന്നവർ എല്ലാവരും പറയുന്നത്. പലകുറി ഇവരുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ പലരും ശ്രമിച്ചിരുന്നു. ഇടക്ക് വച്ച് വേർപിരിയൽ വാർത്തകൾ പോലും വന്നു. എന്നാൽ ഇക്കഴിഞ്ഞ ദിവസം വലതുകാൽ വച്ച് റോബിന്റെ വീട്ടിലേക്ക് ആരതി കയറി. ഞങ്ങൾ ഏറെ കാത്തിരുന്ന നിമിഷം, ഞങ്ങളുടെ സ്വപ്നം സഫലമായി എന്നാണ് ഇരുവരും പറഞ്ഞത്. ദിവസങ്ങളോളം നീണ്ടു നിന്ന ആഘോഷത്തിന്റെ ഒടുക്കം ആണ് ഗുരുവായൂർ നടയിൽ വച്ച് ആരതി റോബിൻ പ്രണയം പൂവണിഞ്ഞത്.
https://www.facebook.com/Malayalivartha