സുരേഷ് കുമാറിനെതിരെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ ട്രോളുകള്‍

നിര്‍മാതാവ് സുരേഷ് കുമാറിനെതിരെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ ട്രോളുകള്‍. ചേമ്പര്‍ പ്രസിഡന്റും ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്.
ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൃഥ്വിസമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. 'എല്ലാം ഓക്കെ അല്ലേ അണ്ണാ' എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു പൃഥ്വിരാജ് ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ് ഷെയര്‍ ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടനെതിരെ ട്രോളുകള്‍ വരുന്നത്.
'അണ്ണന്‍ ചതിച്ചല്ലോ രാജുവേട്ടാ'. 'അണ്ണന്‍ ചതിച്ചൂലോ ആശാനെ... അണ്ണന്‍ കട പൂട്ടി പോയി', 'എല്ലാം ഓക്കെ അല്ല അണ്ണാ', 'ഇപ്പോ എല്ലാം ഓക്കെ ആയെന്നാ തോന്നുന്നേ' എന്ന തരത്തിലാണ് പൃഥ്വിയുടെ പോസ്റ്റിനു താഴെ കമന്റുകള്‍ നിറയുന്നത്. ഫെബ്രുവരി 13നാണ് ആന്റണി പെരുമ്പാവൂര്‍ വിവാദ കുറിപ്പ് പങ്കുവച്ചത്. നിര്‍മാതാക്കളുടെ സംഘടനയ്ക്കെതിരെ തുറന്നടിച്ചുകൊണ്ടായിരുന്നു ആന്റണിയുടെ പോസ്റ്റ്.
https://www.facebook.com/Malayalivartha