സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം നടന്‍ ബാലയാണ്....

കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം നടന്‍ ബാലയാണ്. മുന്‍ ഭാര്യ എലിസബത്ത് നടത്തിയ വിവാദ പരാമര്‍ശത്തിനു പിന്നാലെയാണ് ബാലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയാകുന്നത്. ബാലയുമായി വേര്‍പിരിഞ്ഞ എലിസബത്ത് ഒരിക്കല്‍ പോലും ബാലയ്ക്കെതിരെ രംഗത്ത് വന്നിരുന്നില്ല. ഡോക്ടര്‍ ആയ എലിസബത്ത് ഇതിനു ശേഷം വിദേശത്ത് പോകുകയായിരുന്നു. ഇതിനു പിന്നാലെ തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ എലിസബത്ത് പങ്കുവച്ചിരുന്നു.
എന്നാല്‍ എലിസബത്ത് പങ്കുവയ്ക്കുന്ന വീഡിയോക്ക് താഴെ പലപ്പോഴും അധിക്ഷേപിച്ച് കമന്റ് എത്താറുണ്ട്. ഇത് അതിരുകടന്നപ്പോഴാണ് എലിസബത്ത് എല്ലാ കാര്യവും തുറന്നു പറയാന്‍ തുടങ്ങിയത്. എലിസബത്ത് ബാലയുമായുള്ള ജീവിതത്തിലെ മോശം അനുഭവങ്ങള്‍ തുറന്നുപറഞ്ഞു. ഇതിനു പിന്നാലെ ബാല എലിസബത്തിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ബാലയ്ക്ക് പഴയ പോലുള്ള സപ്പോര്‍ട്ട് ലഭിച്ചിരുന്നില്ല.
ഇതിനു തൊട്ട് മുന്‍പ് അമൃത സുരേഷും ബാലയ്‌ക്കെതിരെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ അന്ന് ബാലയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്ത് എത്തി. എന്നാല്‍ ഇതിനു ശേഷം എലിസബത്തിന്റെ ആരോപണങ്ങള്‍ ബാലയ്‌ക്കെതിരെ തിരിയാന്‍ ആരാധകരെ പ്രേരിപ്പിച്ചു. അതുവരെ ബാലയെ സപ്പോര്‍ട്ട് ചെയ്തവര്‍ പോലും എതിരായി സംസാരിക്കാന്‍ തുടങ്ങി. ബാലയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ താരം മറുപടി നല്‍കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ബാല പങ്കുവെച്ച വീഡിയോയ്ക്ക് താഴെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
മറ്റുള്ളവരുടെ ജീവിതം തകര്‍ത്തുകൊണ്ട് സന്തോഷിച്ചു ജീവിക്കുന്നത് അത്ര നല്ലതല്ല. തെറ്റ് സംഭവിച്ചാല്‍ ക്ഷമ ചോദിക്കേണ്ടത് ഉചിതമാണ്. പറയേണ്ടത് പറയേണ്ട സമയത്ത് പറയുന്നത് നല്ലതാണ്. ഇതൊക്കെ എങ്ങനെ സാധിക്കുന്നിടാ ഉവ്വേ, നീ അമൃതയോടും എലിസമ്പത്തിനെയും വഞ്ചിച്ചു . ഇവരുടെ ശാപം അനുഭവിക്കാന്‍ ഇരിക്കുന്നതെയുള്ളൂ, ഇതൊന്നും അധികനാള്‍ നീണ്ടുപോകില്ല എലിസബത്തിന്റെയും അമൃതയുടെയും ഒക്കെ കണ്ണീര് ദൈവം കാണും എന്നിങ്ങനെ നീളുന്നു കമന്റുകള്‍.
https://www.facebook.com/Malayalivartha