നടി നയന്‍താരയില്‍ നിന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ ധനുഷ്

നടി നയന്‍താരയില്‍ നിന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ ധനുഷ്. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡാണ് ഒരു കോടി ആവശ്യപ്പെട്ട് സിവില്‍ കേസ് ഫയല്‍ ചെയ്തത്. ധനുഷ് നിര്‍മിച്ച നാനും റൗഡി താന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് പുതിയ കേസ് ഫയല്‍ ചെയ്തത്.
സംവിധായകന്‍ വിഘ്‌നേഷ് ശിവന്റേത് തികച്ചും അണ്‍പ്രൊഫഷണല്‍ ആയ സമീപനമാണെന്നും ചിത്രീകരണസമയത്ത് മുഴുവന്‍ വിഘ്‌നേഷ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് നയന്‍താരയില്‍ മാത്രമായിരുന്നുവെന്നും ധനുഷ് ആരോപിച്ചു. ഇത് കാരണം ചിത്രത്തിന് വലിയ നഷ്ടമുണ്ടായെന്നും ധനുഷ് ഹര്‍ജിയിലെ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.
വിഘ്‌നേഷ് ശിവന്‍ ചിത്രീകരണത്തിനിടെ നയന്‍താരയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചെന്നും മറ്റ് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അവഗണിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നയന്‍താര ഉള്ള സീനുകള്‍ വീണ്ടും വീണ്ടും റീടേക്ക് എടുത്തെന്നും നയന്‍താര മാത്രമാണ് മികച്ചതായി പെര്‍ഫോം ചെയ്യുന്നതെന്ന് കാണിക്കാനാണ് വിഘ്‌നേഷ് ശ്രമിച്ചതെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.
നയന്‍താരയുടെ ജീവിതത്തെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയ നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍ എന്ന ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ രംഗങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചെന്നു കാണിച്ചാണ് ധനുഷ് കേസ് നല്‍കിയത്.
ചിത്രത്തിലെ ബിഹൈന്‍ഡ് ദ സീന്‍ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്നു കാണിച്ച് പരാതി നല്‍കിയതിനുപിന്നാലെ ധനുഷിനെതിരെ ആരോപണങ്ങളുമായി നയന്‍താരയും രംഗത്തെത്തിയിരുന്നു. പത്തുകോടി രൂപയുടെ വക്കീല്‍ നോട്ടീസാണ് ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെ ധനുഷ് നയന്‍താരയ്ക്ക് നല്‍കിയത്. കഴിഞ്ഞ നവംബറിലാണ് ഡോക്യുമെന്ററി നെറ്റ്ഫ്‌ലിക്‌സ് വഴി പുറത്തിറങ്ങിയത്.
https://www.facebook.com/Malayalivartha