ഇത്തവണ മക്കളോടൊപ്പം പൊങ്കാലയര്‍പ്പിച്ച് ദിവ്യ ഉണ്ണി

ഇത്തവണ മക്കളോടൊപ്പം പൊങ്കാലയര്‍പ്പിച്ച് ദിവ്യ ഉണ്ണി. ദിവ്യ ഉണ്ണി അമേരിക്കയിലാണെങ്കിലും പൊങ്കാല ഇടുന്ന കാര്യത്തില്‍ താരം തെറ്റിക്കാറില്ല. ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലായിരുന്നു പൊങ്കാല ദിവസം ദിവ്യ ഉണ്ണിയും കുടുംബവും പൊങ്കാല അര്‍പ്പിച്ചത്. നിരവധി മലയാളികളാണ് ഈ ക്ഷേത്രത്തില്‍ പൊങ്കാല ദിനത്തില്‍ എത്തിയത്.
ജീവിതത്തില്‍ ഏറെ കടമ്പകള്‍ കടന്നാണ് ദിവ്യ ഉണ്ണി ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. വിവാഹത്തോടെ അമേരിക്കയിലേക്ക് ചേക്കേറിയ ദിവ്യ ഇന്ന് അവിടെ തന്നെ നൃത്ത വിദ്യാലയം നടത്തുകയാണ്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം സന്തുഷ്ടകരമായി പോകുന്നു. ഇപ്പോഴിതാ ഏഴാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് ദിവ്യയും അരുണും.
ആദ്യ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും മുക്ത ആയശേഷം ആണ് ആണ് രണ്ടാം ജീവിതത്തിലേക്ക് ദിവ്യ കടക്കുന്നത്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം 2018 ലാണ് അരുണ്‍ കുമാറുമായി ദിവ്യ രണ്ടാം വിവാഹം നടന്നത്. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് ഫെബ്രുവരി നാലിനായിരുന്നു വിവാഹം.
https://www.facebook.com/Malayalivartha