എമ്പുരാന് ഇനി മൂന്ന് നിര്‍മ്മാതാക്കള്‍: ചിത്രം മാര്‍ച്ച് 27ന് തന്നെ തിയേറ്ററുകളില്‍ എത്തും

മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രം എമ്പുരാന് ഇനി മൂന്ന് നിര്‍മ്മാതാക്കള്‍. ചിത്രം മാര്‍ച്ച് 27ന് തന്നെ തിയേറ്ററുകളില്‍ എത്തും.
ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ചിത്രവുമായി സഹകരിക്കുകയാണെന്നാണ് പുതിയ വിവരം. നടന്‍ മോഹന്‍ലാലും പൃഥ്വിരാജും അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം. ഗോകുലം ഗോപാലന് പ്രത്യേക നന്ദിയും മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്.
ഈ പ്രൊജക്ടിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഗോകുലം മൂവീസും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു. കൂടാതെ നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം തമിഴിലെ മുന്‍നിര ബാനറായ ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രത്തില്‍ നിന്ന് പൂര്‍ണമായും പിന്മാറുന്നില്ല. പുതിയ പോസ്റ്ററിലും ലൈക്കയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ മൂന്ന് നിര്‍മ്മാതാക്കളാണ് എമ്പുരാന്. ലൈക്ക പ്രൊഡക്ഷന്‍, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നി ബാനറുകളില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലൈക്ക പ്രൊഡക്ഷന്‍സ് 'L2 എമ്പുരാന്‍' സിനിമയില്‍ നിന്നും പിന്മാറും എന്ന നിലയില്‍ സ്ഥിരീകരണം ലഭിക്കാതെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ലൈക്കയുടെ പിന്തുണയില്ലാതെ സിനിമ തീയേറ്ററില്‍ എത്തിക്കാനുള്ള ശ്രമം ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തിലുള്ള ആശിര്‍വാദ് സിനിമാസ് നേരത്തേ ആരംഭിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha