നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ പരിശോധനകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ പരിശോധനകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. നിര്‍ജലീകരണം കൊണ്ടാണ് പിതാവിന് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്ന് മകന്‍ അമീന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ റഹ്‌മാന്റെ ആരോഗ്യ വിവരം അറിയാന്‍ ആശുപത്രിയുമായി ബന്ധപ്പെട്ടിരുന്നു. റഹ്‌മാന്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സൈറ ബാനുവും പ്രസ്താവനയില്‍ പറഞ്ഞു. ഇതിനൊപ്പം മറ്റു ചില കാര്യങ്ങളും അവര്‍ വെളിപ്പെടുത്തി.
റഹ്‌മാന്റെ മുന്‍ഭാര്യ എന്ന് വിളിക്കരുതെന്ന് സൈറബാനു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. താനും റഹ്‌മാനും വേര്‍പിരിഞ്ഞു താമസിക്കുന്നു എന്നത് ശരിയാണ്. എന്നാല്‍ വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല എന്ന് സൈറ ബാനു പറഞ്ഞു. തന്റെ ആരോഗ്യകാരണങ്ങളാലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. റഹ്‌മാന്‍ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചു എന്ന കാര്യം അറിഞ്ഞു. സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സൈറ ബാനു പറഞ്ഞു. പൂര്‍ണ ആരോഗ്വവാനായി എന്ന് ആശംസിച്ച സൈറബാനു. റഹ്‌മാന് കൂടുതല്‍ സ്ട്രസ് നല്‍കരുതെന്ന് കുടുംബത്തോട് അഭ്യര്‍ത്ഥിച്ചു. നിയമപരമായി തങ്ങള്‍ ഇരുവരരും വിവാഹമോചിതരായിട്ടില്ല. ഇപ്പോഴും ഭാര്യയും ഭര്‍ത്താവുമാണ്. തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് വേര്‍പിരിഞ്ഞു താമസിക്കുകയാണെന്നും സൈറ ബാനു പ്രസ്താവനയില്‍ വ്യക്തമാക്കി,
ഇന്ന് രാവിലെ ഏഴരയോടെയാണ് റഹ്‌മാനെ ചെന്നൈയിലെ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇസിജി, എക്കോകാര്‍ഡിയോഗ്രാം ഉള്‍പ്പടെയുളള പരിശോധനകള്‍ നടത്തിയിരുന്നു. എ ആര്‍ റഹ്‌മാനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. നിര്‍ജലീകരണം കാരണമാണ് എ ആര്‍ റഹ്‌മാന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.ലണ്ടനിലായിരുന്ന എ ആര്‍ റഹ്‌മാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്.
https://www.facebook.com/Malayalivartha