സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍ തള്ളി മമ്മൂട്ടിയുടെ പി ആര്‍ ടീം

സോഷ്യല്‍ മീഡിയയില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് താരത്തിന്റെ പി.ആര്‍ ടീം. മമ്മൂട്ടി പൂര്‍ണമായും സുഖമായിരിക്കുന്നുവെന്നും പി.ആ ടീം സ്ഥിരീകരിച്ചു. എല്ലാ ഊഹോപാഹങ്ങളും അടിസ്ഥാന രഹിതമാണെന്നും ഇവര്‍ അറിയിച്ചു. 73കാരനായ താരത്തിന് കാന്‍സര്‍ ബാധിച്ചതായും ചികിത്സയ്ക്കായി ചിത്രീകരണത്തില്‍ നിന്ന് പിന്‍മാറിയതായും ആശുപത്രിയില്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ഈ ഊഹാപോഹങ്ങള്‍ സത്യമല്ലെന്നും മമ്മൂട്ടി ആരോഗ്യവാനാണെന്നും റംസാന്‍ മാസം കാരണമാണ് തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് ഇടവേള എടുത്തതെന്നും വ്യക്തമാക്കുന്നു. ഇത് വ്യാജവാര്‍ത്തയാണ്. റംസാന്‍ വ്രതം അനുഷ്ഠിക്കുന്നതിനാല്‍ അദ്ദേഹം അവധിയിലാണ്, അതിനാലാണ് അദ്ദേഹം ഷൂട്ടിംഗ് ഷെഡ്യൂളില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹന്‍ലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ചിത്രീകരണത്തിലേക്ക് മടങ്ങുമെന്നും പി.ആര്‍ ടീം വ്യക്തമാക്കി.
മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളില്‍ എത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ശ്രീലങ്കയില്‍ പൂര്‍ത്തിയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം സ്‌ക്രീനില്‍ ഒന്നിക്കുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും അഭിനയിക്കുന്നുണ്ട്. അടുത്തിടെ, മമ്മൂട്ടി തന്റെ വരാനിരിക്കുന്ന ചിത്രമായ ബസൂക്കയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ചിത്രം ഏപ്രില്‍ 10 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ഒരു ആക്ഷന്‍ ത്രില്ലറാണ് ബസൂക്ക.
https://www.facebook.com/Malayalivartha