എമ്പുരാനിലെ ആ പാട്ട് പാടിയത് അലംകൃത തന്നെയാണെന്ന് വെളിപ്പെടുത്തി ദീപക് ദേവ്

പൃഥ്വിരാജ് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ 'എമ്പുരാനേ' എന്ന ഗാനത്തിനും ആരാധകരേറെയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ ആ ഗാനം ആലപിച്ച കുട്ടി പൃഥ്വിരാജിന്റെ മകള്‍ അലംകൃത മേനോന്‍ ആണെന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ദീപക് ദേവ്. ഇന്ദ്രജിത്തിന്റെ മകളായ പ്രാര്‍ഥനയും ചിത്രത്തില്‍ പാടിയിട്ടുണ്ട്', ദീപക് ദേവ് കൂട്ടിച്ചേര്‍ത്തു.
ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദീപക് ദേവ് ഇക്കാര്യം പങ്കുവച്ചത്. ചിത്രത്തില്‍ ഇതാദ്യം വരുന്നത് ഒരു കുട്ടിയുടെ ശബ്ദത്തിലാണ്. ആ ഭാഗമാണ് അലംകൃത പാടിയത്. ചിത്രത്തിന്റെ ക്രെഡിറ്റ്സിലും അത് വച്ചിട്ടുണ്ടെന്നും ദീപക് ദേവ് പറഞ്ഞു.
'തുടക്കത്തില്‍ ഒരു മുതിര്‍ന്ന സ്ത്രീയുടെ ശബ്ദമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ചിത്രത്തില്‍ കുട്ടിയുടെ കരച്ചിലിന്റെ ഭാഗമായതുകൊണ്ടാണ് കുട്ടിയുടെ ശബ്ദമാക്കാമെന്നും അലംകൃതയെക്കൊണ്ട് പാടിക്കാമെന്നും തീരുമാനിച്ചത്. ഇംഗ്ലീഷ് പാട്ടൊക്കെയാണ് മകള്‍ കൂടുതല്‍ കേള്‍ക്കാറുള്ളതെന്നും ശ്രമിച്ചുനോക്കാമെന്നും പൃഥ്വി പറഞ്ഞു. എന്നാല്‍, ഇമോഷന്‍സുള്‍പ്പെടെ ഒറ്റപ്രാവശ്യം പറഞ്ഞുകൊടുത്തപ്പോള്‍ തന്നെ മനസിലാക്കി അഞ്ച് മിനിട്ടില്‍ അലംകൃത പാടിക്കഴിഞ്ഞുവെന്ന് ദീപക് ദേവ് പറയുന്നു.
https://www.facebook.com/Malayalivartha