മുരളീ ഗോപിക്കും പൃഥ്വിരാജിനും മോഹന്‍ലാലിനുള്ളത് ഭയങ്കര ധൈര്യമാണെന്ന് രാഹുല്‍ ഈശ്വര്‍

എമ്പുരാനില്‍ പൃഥ്വിരാജ് വളരെ ശക്തമായി തന്നെ തന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ടെന്നും മുരളീ ഗോപിക്കും പൃഥ്വിരാജിനും മോഹന്‍ലാലിനുള്ളത് ഭയങ്കര ധൈര്യമാണെന്നും ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍. മോഹന്‍ലാലും പൃഥ്വിരാജും മുരളീ ഗോപിയൊക്കെ എഴുതുന്നതാണ്. ഇതിന്റെ പിന്നില്‍ അന്താരാഷ്ട്ര തീവ്രവാദ ഇസ്ലാമിക് അജണ്ടകളുണ്ട് എന്നൊന്നും ആരോപിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ അതിശക്തമായി, പേരെടുത്ത് പറഞ്ഞുതന്നെ ആക്രമിച്ചിട്ടുണ്ട്. എന്‍ഐഎയടക്കം പറയുന്നുണ്ട്. അതൊക്കെ വലിയ ധൈര്യമാണ്. മുരളീ ഗോപിക്കും പൃഥ്വിരാജിനും മോഹന്‍ലാലിനുള്ളത് ഭയങ്കര ധൈര്യമാണെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ മുംബയ് നോക്‌സിലാണ്. നമ്മുടെ എമ്പുരാന്‍ കണ്ട് ഇറങ്ങിയിട്ടേയുള്ളൂ. സിനിമ ഗംഭീരമായിട്ടുണ്ട്. സിനിമയ്ക്ക് പോരായ്മകളും ഉണ്ട്. പോസിറ്റീവുകളുമുണ്ട് മെച്ചപ്പെടുത്തേണ്ട കാര്യങ്ങളും ഉണ്ട്. ആദ്യം സിനിമയെപ്പറ്റി പറയാം. ഗംഭീരമായിട്ടുണ്ട്. ലാലേട്ടന്റെ പെര്‍ഫോമന്‍സ് ഗംഭീരം. പൃഥ്വിരാജ് നന്നായി ചെയ്തിട്ടുണ്ട്.
ഒന്നാം ഭാഗത്തില്‍ കുറച്ച് ലാഗ് അടിച്ചിട്ടുണ്ടെങ്കിലും രണ്ടാം ഭാഗത്തില്‍ അത് മാറ്റാന്‍ പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്. വളരെ വ്യക്തമായിത്തന്നെ പൃഥ്വിരാജ് തന്റെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ട്. അതിശക്തമായി തന്നെ തീവ്രവലതുപക്ഷം അടക്കമുള്ളവ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും സൂചിപ്പിച്ചിട്ടുണ്ട്.
ലൂസിഫറില്‍ കോണ്‍ഗ്രസും കമ്മ്യൂണിസവും ബിജെപിയുമെല്ലാം ബാലന്‍സ് ചെയ്താണ് കൊണ്ടുപോയിരുന്നതെങ്കില്‍ ഇതില്‍ കുറേക്കൂടി കടുത്ത രീതിയില്‍ ബിജെപിയെ കടന്നാക്രമിക്കുന്ന രീതിയാണ്. അതായത് 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്നും ഗുജറാത്ത് കലാപം നടത്തിയ ആള്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നും പ്രധാന വില്ലന് ബജറംഗി എന്ന പേരിടുകയും മറ്റും ചെയ്ത് തന്റെ നിലപാട് വ്യക്തമാക്കി.
പക്ഷേ സിനിമ എന്ന നിലയില്‍ വളരെ നന്നായിട്ടുണ്ട്. മഞ്ജു വാര്യരുടെ നല്ല പവര്‍ പെര്‍ഫോമന്‍സാണ്. ടൊവിനോ നന്നായിട്ടുണ്ട്. ഹോളിവുഡ് സ്റ്റൈല്‍ മൂവി എന്ന് പറയാന്‍ കഴിയും. മുംബയിലും തീയേറ്റര്‍ ഹൗസ് ഫുള്ളായിരുന്നു. നിങ്ങള്‍ എല്ലാവരും ഉറപ്പായും ഈ സിനിമ കാണണം. കാരണം ഗ്രാന്‍ഡ് നരേറ്റീവ് സൃഷ്ടിച്ചിട്ടുണ്ട്.'- അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha