റിലീസിന് മുന്‍പ് സിനിമ കാണുന്ന സ്വഭാവം മോഹന്‍ലാലിന് ഇല്ല: എമ്പുരാന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് ലൈവില്‍ ആയിരുന്നു മേജര്‍ രവി

എമ്പുരാന് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് ലൈവില്‍ ആയിരുന്നു മേജര്‍ രവിയുടെ പ്രതികരണം. മോഹന്‍ലാലിനൊപ്പം അഞ്ച് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഒരുതവണ അദ്ദേഹം കഥ കേട്ട് കഴിഞ്ഞാല്‍ ഓക്കെ ആണെന്ന ഫീല്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നീട് അതില്‍ ഇടപെടില്ല. കീര്‍ത്തിചക്ര പോലും മോഹന്‍ലാല്‍ കണ്ടിട്ടില്ല. റിലീസിന് മുന്‍പ് അദ്ദേഹം കീര്‍ത്തിചക്ര കണ്ടിട്ടില്ല. അതുപോലെ റിലീസിന് മുന്‍പ് സിനിമ കാണുന്ന സ്വഭാവം മോഹന്‍ലാലിന് ഇല്ല.
ഈ സിനിമയ്ക്കും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. ദയവ് ചെയ്ത് വിശ്വസിക്കൂ. അദ്ദേഹം സിനിമ കണ്ടിട്ടില്ല. ഞാന്‍ അറിയുന്ന മോഹന്‍ലാല്‍ നിങ്ങളോടെല്ലാം മാപ്പ് പറയും. അതെനിക്ക് ഉറപ്പുണ്ട്. കാരണം മോഹന്‍ലാലിന് വളരെയധികം മാനസിക വിഷമമുണ്ട്. പ്രശ്‌നങ്ങളെല്ലാം കട്ട് ചെയ്യാന്‍ നേരത്തെ തന്നെ നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇനിമുതല്‍ ലാലേട്ടന്‍ സിനിമകള്‍ റിലീസിന് മുന്‍പ് കാണും. കാരണം ഇതൊരു പാഠമായിട്ടുണ്ട്', മേജര്‍ രവി പറഞ്ഞു.
എല്ലാവരും പറയുന്നത് മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി എടുത്ത് മാറ്റണമെന്നാണ്. ഇതൊരു വിരോധാഭാസമായിട്ടാണ് എനിക്ക് തോന്നിയത്. ആര്‍മി വേഷത്തില്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടില്ലെന്നും അതും ഇതുമായി കൂടികലര്‍ത്തരുതെന്നും മേജര്‍ രവി പറഞ്ഞു.
അതേസമയം, വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളവേ പൃഥ്വിരാജിന്റെ സംവിധാനത്തിലിറങ്ങിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ധാരണ. നിര്‍മാതാക്കളുടെ ആവശ്യപ്രകാരം പതിനേഴിലേറെ ഭാഗങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്. സെന്‍സര്‍ ബോര്‍ഡില്‍ പുതിയ ടീമായിരിക്കും മാറ്റം വരുത്തിയതിനശേഷമുള്ള സിനിമ കാണുക. ചില രംഗങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കും. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും. ഗുജറാത്ത് കലാപ ദൃശ്യങ്ങളിലും സ്ത്രീകള്‍ക്കെതിരായ ആക്രമണ ദൃശ്യങ്ങളിലുമാണ് മാറ്റം വരുത്തുന്നത്. വില്ലന്‍ കഥാപാത്രത്തിന്റെ പേര് മാറ്റും. ബജ്രംഗി എന്നാണ് വില്ലന്‍ കഥാപാത്രത്തിന്റെ പേര്. ദേശീയ അന്വേഷണ ഏജന്‍സിയുമായി ബന്ധപ്പെട്ട ഭാഗങ്ങളിലും മ്യൂട്ട് വരും. തിങ്കളാഴ്ചയോടെയാണ് മാറ്റങ്ങള്‍ പൂര്‍ത്തിയാക്കുക.
https://www.facebook.com/Malayalivartha