എമ്പുരാന്‍ വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ആസിഫ് അലി

നേരിട്ട് പറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്നു കല്ലെറിയുന്നുവെന്നും സിനിമയെ സിനിമയായി കാണണമെന്നും എമ്പുരാന്‍ വിവാദത്തില്‍ ആസിഫ് അലി പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളുടെ അതിപ്രസരം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മൂന്നുമണിക്കൂര്‍ സിനിമ എന്റര്‍ടൈന്‍മെന്റ് എന്ന നിലയില്‍ കാണണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'സിനിമ എത്രത്തോളം സ്വാധീനിക്കും എന്നത് നമ്മള്‍ തീരുമാനിക്കണം. നേരിട്ട് അഭിപ്രായം പറയാന്‍ ധൈര്യം ഇല്ലാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുന്നു. സമൂഹ മാദ്ധ്യമങ്ങളില്‍ കാണുന്നത് ഇതിന്റെ മറ്റൊരു വകഭേദം. സൈബര്‍ ആക്രമണം അനുഭവിക്കുന്നവര്‍ക്കേ മനസിലാകൂ. ന്യായം എവിടെയോ അതിനൊപ്പം നില്‍ക്കും',- ആസിഫ് അലി വ്യക്തമാക്കി.
'എമ്പുരാന്‍' വിവാദത്തിന് വഴിവച്ചതോടെ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും വിഷയം കെട്ടടങ്ങുന്നില്ല. സംഭവത്തില്‍ നിരവധി പ്രമുഖരാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്. കലാരൂപത്തെ കലാരൂപമായി കണ്ട് ആസ്വദിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നമ്മളെല്ലാവരും ഒന്നാണ് എന്ന ആശയമാണ് സിനിമ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എമ്പുരാന്‍ പുതിയ പതിപ്പ് ഇന്ന് മുതല്‍ പ്രദര്‍ശനം തുടങ്ങും. മൂന്ന് മിനിട്ടുള്ള ഭാഗങ്ങള്‍ നീക്കിയെന്നാണ് വിവരം. അവധിദിവസമായിട്ടും ഇന്നലെ സെന്‍സര്‍ ബോര്‍ഡ് പ്രത്യേകം യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. 17 സീനുകളില്‍ മാറ്റം വരുത്തുന്നതോടൊപ്പം വില്ലന്‍ കഥാപാത്രത്തിന്റെ പേരും മാറും. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളില്‍ സംഭാഷണം നിശബ്ദമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha