ടോര്‍ച്ചറിന്റെ അങ്ങേയറ്റം; സീതാകല്യാണം സീരിയലിലെ അറിയാക്കഥകൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനൂപ്!!

സീതാകല്യാണം പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു അനൂപ് കൃഷ്ണന്‍. കല്യാണ്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച് വരുന്നതിനിടയിലായിരുന്നു അനൂപ് ബിഗ് ബോസില്‍ മത്സരിച്ചത്. ഈ ഷോയില്‍ മത്സരിച്ചതോടെയാണ് അനൂപിനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസിലാക്കിയത്. ബിഗ് ബോസ് മലയാളം സീസണ്‍ 3 ലെ ജനപ്രീയ താരങ്ങളില്‍ ഒരാളായിരുന്നു അനൂപ്. സീതാകല്യാണത്തില്‍ നിന്നും പിന്മാറിയതിന് പിന്നാലെയാണ് അനൂപ് ബിഗ് ബോസിലേക്ക് എത്തുന്നത്.
ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് സീതാ കല്യാണത്തില്‍ നിന്നും പിന്മാറിയതെന്ന് പറയുകയാണ് അനൂപ്. ഒരു മാധ്യമത്തിന് നൽകിയനല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. സീതാകല്യാണത്തില്‍ നിന്നും താന്‍ പിന്മാറിയത് ടോര്‍ച്ചര്‍ സഹിക്കാന്‍ പറ്റാതെ ആയതോടെയാണ് എന്നാണ് അനൂപ് പറഞ്ഞത്.
സീരിയല്‍ ചെയ്തത് കരിയറിലെ തെറ്റായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു താരം പറയുന്നത്. ഞാന്‍ ചെയ്തതൊന്നും തെറ്റായി തോന്നിയിട്ടില്ല. ഇതുപോലെ തന്നെ ബിഗ് ബോസിന്റെ കാര്യവും എന്നോട് ചോദിക്കാറുണ്ട്. ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. സീതാ കല്യാണം എന്ന സീരിയലിലെ കല്യാണ്‍ എന്ന കഥാപാത്രം ചെയ്യും മുമ്പ് എട്ടോ ഒമ്പതോ സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്.
ഇഷ്ടി എന്ന് പറയുന്ന സിനിമ ഇന്ത്യന്‍ പനോരമയിലെ അംഗീകാരം കിട്ടിയ സിനിമയാണ്. റെഡ് കാര്‍പ്പറ്റില്‍ നടക്കാനുള്ള അവസരം കിട്ടിയ സിനിമയാണ്. അതിന് ശേഷം സീത കല്യാണം എന്ന സീരിയില്‍ ചെയ്ത ശേഷമാണ് എന്റെ മുഖം ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങുന്നത് എന്നും അനൂപ് പറഞ്ഞു.
അത് വഴിയാണ് എനിക്ക് മറ്റ് അവസരങ്ങള്‍ വരുന്നത്. ആ സീരിയല്‍ പൂര്‍ത്തിയാക്കാതെയാണ് ഞാന്‍ പോരുന്നത്. അത് എനിക്ക് പ്രൊഡക്ഷനുമായുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ്. കുറേ പെന്‍ഡിംഗ് വരികയും അവരുമായുള്ള ഡീലിംഗ് മോശമാവുകയും നമ്മുടെ നിലനില്‍പ്പിനെ ബാധിക്കുന്ന അവസ്ഥ വരികയും ചെയ്തു. ടോര്‍ച്ചര്‍ അസഹീനമായി മാറിയപ്പോഴാണ് പിന്മാറിയത്.
ഒരുസ്ഥലത്തും ഞാന്‍ പരാതി പറഞ്ഞിട്ടില്ല. ഞാന്‍ തന്നെ പിന്മാറിയതാണ്. അവിടെ നിന്നാല്‍ എന്നെയത് ബാധിക്കുമെന്ന് കരുതി. അപ്പോഴാണ് എനിക്ക് മറ്റൊരു അവസരം കിട്ടിയത്. സ്റ്റാര്‍ സിംഗറില്‍ അവതാരകനായി. അതിന്റെ ഒരു ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ ബിഗ് ബോസ് എന്ന വലിയ പ്ലാറ്റ്‌ഫോം കിട്ടിയെന്നും അനൂപ് വ്യക്തമാക്കി.
എന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കെഎസ് ചിത്ര എന്ന ലെജന്റ് മുന്നില്‍ ഇരുന്ന് പാടുന്നത് കണ്ടു. എന്നെ സംബന്ധിച്ച് അത് വലിയ മൊമന്റാണ്. ഇതൊക്കെ എന്റെ നേട്ടമായി ഞാന്‍ കരുതുന്നുണ്ടെന്നും താരം പറഞ്ഞു.
സീത കല്യാണത്തിലെ ടൈറ്റില്‍ കഥാപാത്രം മാറിയെങ്കിലും ഇപ്പുറത്ത് എനിക്ക് വേറെ അവസരങ്ങള്‍ ലഭിക്കുകയുണ്ടായി. അതിനാല്‍ എന്റെ വഴി ശരിയാണ്, എന്റെ യാത്ര ശരിയാണെന്ന് മനസിലായെന്നും താരം പറയുന്നുണ്ട്. സീരിയല്‍ ചെയ്യുന്നത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നാണ് അനൂപ് ആവര്‍ത്തിച്ച് പറയുന്നത്.
ആ സമയത്ത് ടോര്‍ച്ചര്‍ ചെയ്യപ്പെടുന്നു, ഇനിയും പോയാല്‍ എന്റെ ജീവിതത്തേയും കുടുംബത്തേയും ബാധിക്കുമെന്ന് തോന്നിയ നിമിഷമാണ് പിന്മാറാം എന്നൊരു തീരുമാനത്തിലെത്തിയത്. അത് സംഭവിച്ചിട്ട് നാല് വര്‍ഷമാകുന്നു. ഞാന്‍ ഇതുവരേയും ആരോടും പരാതിപ്പെട്ടിട്ടില്ലെന്നും, ആ അനുഭവം നല്‍കിയ നെഗറ്റീവ് താന്‍ കൊണ്ടു നടക്കുന്നില്ലെന്നും വലിയ പ്ലാറ്റ്‌ഫോം നല്‍കിയ പരമ്പരയാണെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.
'സീത കല്യാണം പരമ്പരയിൽ നായകനായ കല്യാൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അനൂപും, നായിക സീതയായി എത്തിയത് ധന്യ മേരി വർഗീസുമായിരുന്നു.
അതേസമയം സീസൺ 3യിൽ അനൂപ് ടോപ് ഫൈവിൽ എത്തുകയും അഞ്ചാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിരുന്നു. സീരിയലുകള്‍ക്കും ടെലിവിഷൻ ഷോകൾക്കും പുറമേ, സിനിമകളിലും അനൂപ് വേഷമിട്ടിട്ടുണ്ട്. ഈ വർഷത്തെ സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ രണ്ട് അവാർഡുകളാണ് അനൂപിനെ തേടിയെത്തിയത്.
ടെലി സീരിയല്‍/ ടെലിഫിലിം വിഭാഗത്തിലെ മികച്ച സംവിധായകനും നടനുമായി അനൂപ് കൃഷ്ണനെയാണ് തെരഞ്ഞെടുത്തത്. 'കണ്‍മഷി' എന്ന ടെലിവിഷനാണ് താരത്തെ അവാർഡിനർഹനാക്കിയത്. താൻ ശരിയായ പാത തന്നെയാണ് തിരഞ്ഞെടുത്തത് എന്ന് അടിവരയിടുന്നതാണ് ഈ അവാർഡുകളെന്ന് അനൂപ് കൃഷ്ണൻ പറഞ്ഞിരുന്നു.
'ഏതൊരു നടനും സ്വപ്നം കാണുന്നതാണ് ഇങ്ങനൊരു പുരസ്കാരം. ഞാൻ തന്നെ സംവിധാനം ചെയ്ത കൺമഷി എന്ന ടെലിഫിലിമിലൂടെയാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് എന്നതും ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഇങ്ങനെയുള്ള ഓരോ അംഗീകാരങ്ങളും ഓരോ ഓർമപ്പെടുത്തലാണ്. ഞാൻ ശരിയായ പാത തന്നെയാണ് തെരഞ്ഞെടുത്തത് എന്ന ഓർമപ്പെടുത്തൽ എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനൂപ് പറഞ്ഞിരുന്നത്.
പ്രകൃതിയുടെ സന്ദേശവാഹരാകാനുള്ള ഒരവസരം എല്ലാവർക്കും ലഭിക്കുമെന്നും ഒരു തെയ്യം പോലും കാണാത്ത താനാണ് തെയ്യം പ്രമേയമാക്കിയുള്ള ഈ ടെലിഫിലം ഒരുക്കിയതെന്നും അനൂപ് അഭിമുഖത്തിൽ പറഞ്ഞു. ''ഷൂട്ടിങ്ങ് തുടങ്ങുന്നതിനു മുൻപ് തെയ്യം കലാകാരൻ ശിവദാസിനെ കണ്ടിരുന്നു. പക്ഷേ, ആ റോൾ എങ്ങനെ പെർഫോം ചെയ്യും എന്ന് ഉറപ്പില്ലായിരുന്നു. ഇത് എന്റെ അനു അല്ല, മറ്റാരോ ആണ് എന്നാണ് സഹോദരന്റെ ഭാര്യ ടെലിഫിലിം കണ്ടതിനു ശേഷം പറഞ്ഞത്. ചിലപ്പോൾ ഈ റോൾ ചെയ്യാൻ വിധിക്കപ്പെട്ടത് ഞാനായിരിക്കാം'', അനൂപ് പറഞ്ഞു.
https://www.facebook.com/Malayalivartha