വിന്‍സിയുടെ തുറന്നുപറച്ചില്‍ അഭിനന്ദനാര്‍ഹമാണെന്ന് അമ്മ സംഘടന

താന്‍ അഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടന്‍ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ ആരോപണം ചര്‍ച്ച ചെയ്ത് താരസംഘടനയായ അമ്മ. സംഘടനയുടെ അഡ്‌ഹോക്ക് കമ്മിറ്റിയാണ് നടിയുടെ ആരോപണം ചര്‍ച്ച ചെയ്തത്. ആരോപണവിധേയനായ നടനെതിരെ വിന്‍സി പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്നും അമ്മ അറിയിച്ചു. വിന്‍ സിയുടെ തുറന്നുപറച്ചില്‍ അഭിനന്ദനാര്‍ഹമാണെന്ന് അമ്മ വ്യക്തമാക്കി.
ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമകള്‍ ചെയ്യില്ല എന്ന് നടി നിലപാടെടുത്തിരുന്നു. ഒരു സിനിമാ സെറ്റില്‍ വച്ചുണ്ടായ മോശം അനുഭവം മൂലമാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നും ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഒരു നടന്‍ സിനിമാ സെറ്റില്‍വച്ച് ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറി. ഏറെ ബുദ്ധിമുട്ടിയാണ് ആ സിനിമ പൂര്‍ത്തിയാക്കിയത്. അതിനാലാണ് ഇനി അത്തരം വ്യക്തികള്‍ക്കൊപ്പം സിനിമ ചെയ്യില്ലെന്ന നിലപാടെടുത്തതെന്നും ആയിരുന്നു വിന്‍ സിയുടെ വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha