എനിക്ക് ആവശ്യമുള്ളതൊക്കെ അദ്ദേഹം ഉണ്ടാക്കി തന്നിട്ടുണ്ട്.... മക്കളുടെ ഉയർച്ചയ്ക്ക് വിഘ്‌നങ്ങളും വരാതിരിക്കാൻ പലതും വേണ്ടെന്ന് വച്ചു - മല്ലിക സുകുമാരൻ

മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകർക്ക് പരചിതമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. സിനിമയിലും സീരിയലുകളിലുമായി ഇപ്പോഴും സജീവമാണ് മല്ലിക സുകുമാരൻ.
ഒരു കംപ്ലീറ്റ് സിനിമ കുടുംബം ആണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും എല്ലാം സിനിമയിൽ തന്നെയാണ്. തിരക്കുകൾ കാരണം മിക്കവാറും മക്കൾ രണ്ടുപേരെയും മല്ലികയ്ക്ക് കാണാൻ പോലും കിട്ടാറില്ല എന്ന പരിഭവമുണ്ട്. എന്നാൽ ഇന്ദ്രജിത്തും പൃഥ്വിരാജും തനിക്ക് കാണണം എന്നുതോന്നിയാൽ അപ്പോൾ തന്നെ തന്റെ മുൻപിലേക്ക് എത്തും എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞിട്ടുള്ളത്.
സുകുമാരന്റെ മരണശേഷം രണ്ട് മക്കളേയും നന്നായി വളർത്താനും മലയാള സിനിമയിലെ മുൻനിര താരങ്ങളാക്കി മാറ്റാനും മല്ലികയ്ക്ക് സാധിച്ചു. ജീവിതത്തിൽ വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട് മല്ലികയ്ക്ക്. ആദ്യ വിവാഹത്തിന്റെ തകർച്ചയും സുകുമാരന്റെ അകാല വിയോഗവുമെല്ലാം അതിജീവിച്ചാണ് മല്ലിക മക്കളേയും ചേർത്തു പിടിച്ച് മുന്നോട്ട് കയറി വന്നത്.
ഇപ്പോഴിതാ സുകുമാരനെക്കുറിച്ചുള്ള മല്ലികയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്. തനിക്ക് വേണ്ടതെല്ലാം സുകുമാരൻ തയ്യാറാക്കി വച്ചിരുന്നുവെന്നണ് മല്ലിക പറയുന്നത്. ഭർത്താവിൽ നിന്നും സ്‌നേഹം ലഭിക്കുകയാണെങ്കിൽ ആ ഭർത്താവിനെ ഭാര്യ ദൈവതുല്യം കണക്കാക്കുമെന്നാണ് മല്ലിക പറയുന്നത്. ആ വാക്കുകൾ വീണ്ടും ചർച്ചയാവുകയാണ്.
'സ്‌നേഹം എന്ന് പറയുന്നത്, ഒരു ഭർത്താവിൽ നിന്നും കിട്ടേണ്ട രീതിയ്ക്ക് കിട്ടിയാൽ ഏത് ഭാര്യയും ആ ഭർത്താവിനെ ദൈവതുല്യം കണക്കാക്കും. കാരണം ഞാൻ അനുഭവിച്ച ദുഖങ്ങളെല്ലാം മറന്ന് മറ്റൊരു ജീവിതത്തിലേക്ക് സന്തോഷത്തോടു കൂടി 10-20 വർഷം ജീവിക്കാനുള്ള ഭാഗ്യം എനിക്ക് തന്ന മനുഷ്യനാണ് അദ്ദേഹം'' എന്നാണ് മല്ലിക പറയുന്നത്.
ഇന്ന് ഇന്ദ്രനും രാജുവിനും ഒരുപക്ഷെ ഞാൻ അവരുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും അവരുടെ നല്ലതിനും അവരുടെ പഠിത്തത്തിനും ഒന്നിനും ഒരു വിഘ്‌നങ്ങളും വരാതിരിക്കാൻ ഞാൻ പലതും വേണ്ടെന്ന് വച്ചിട്ടുണ്ടാകും. ഞാൻ അതൊന്നും പറഞ്ഞിട്ടില്ല. എന്റെ മരുമക്കളോടും പറഞ്ഞിട്ടില്ല. എനിക്കത് പറയേണ്ട കാര്യവുമില്ലെന്നും മല്ലിക പറയുന്നു.
''കാരണം എനിക്ക് ആവശ്യമുള്ളതൊക്കെ അദ്ദേഹം ഉണ്ടാക്കി തന്നിട്ടുണ്ട്. അതിനപ്പുറത്തേക്ക് എനിക്കെന്താണ് വേണ്ടത്. മക്കളൊക്കെ കല്യാണം കഴിച്ച് പോയിക്കഴിഞ്ഞാലും വിഷമിക്കാതെ മല്ലിക ജീവിക്കണം എന്ന് ഒരുപക്ഷെ അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും. എപ്പോഴും പറയും എടപ്പാളുകാർക്ക് ആയുസ് കുറവാണെന്ന്'' എന്നും മല്ലിക പറയുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്.
'സത്യം. നിങ്ങൾ ഒരു നല്ല ഭാര്യയും നല്ല അമ്മയും അമ്മായിമ്മയും ആണ്, ഭയങ്കര പോസിറ്റീവ് എനർജിയാണ് ഈ അമ്മയുടെ ഇന്റർവ്യൂ, മരുമക്കളേ നിങ്ങൾ ഈ അമ്മയെ സ്നേഹിക്കണേ ഈ വാക്കുകൾക്കുള്ളിൽ ഒരു ദുഃഖം മറഞ്ഞിരിപ്പുണ്ട്, പലരും പറഞ്ഞു കേട്ടിട്ടുണ്ട് സുകുമാരൻ സാറിന് കുടുംബത്തോട് അത്രയും ഇഷ്ടമുണ്ടായിരുന്നു എന്നും കുടുംബത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്ന് നിർബന്ധമുള്ള ആളായിരുന്നു എന്നും. അദ്ദേഹം എല്ലാം മുൻകൂട്ടി കണ്ടു അതെല്ലാം നിങ്ങൾക്ക് നല്ലതേ വരുത്തിയിട്ടുള്ളു, മലയാള സിനിമയിൽ സാമ്പത്തിക അച്ചടക്കം ഉണ്ടായിരുന്ന നടന്മാരിൽ ഒരാളായിരുന്നു സുകുമാരൻ. ഒന്നും നശിപ്പിച്ചില്ല. അത് തന്നെയാണ് ഇവരുടെ വിജയവും. അത് മക്കൾക്കും കിട്ടി എന്നുള്ളത് ദൈവാനുഗ്രഹം, നൂറു ശതമാനം ശരിയാണ്. ഭർത്താക്കന്മാർ ചിന്തിക്കുക. പെണ്ണുകെട്ടും മുൻപ് നിങ്ങൾക്ക് നല്ല ഭർത്താവാകാൻ സാധിക്കുമോ ഇല്ലയോ'' എന്നിങ്ങനെയായിരുന്നു കമന്റുകൾ.
1978 ലാണ് മല്ലികയും സുകുമാരനും വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു മല്ലിക. 1997 ലാണ് സുകുമാരൻ മരണപ്പെടുന്നത്. ഇതിന് ശേഷമാണ് മല്ലിക വീണ്ടും അഭിനയത്തിലേക്ക് തിരികെ വരുന്നത്. വൈകാതെ അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലെത്തി. ഇന്ന് സൂപ്പർ താരവും സൂപ്പർ ഹിറ്റ് സംവിധായകനുമാണ് പൃഥ്വിരാജ്. ഇന്ദ്രജിത്താകട്ടെ മലയാളത്തിലേയും ജനപ്രീയ നടന്മാരിൽ ഒരാളും. മല്ലികയും ഇപ്പോൾ അഭിനയത്തിൽ സജീവമാണ്.
https://www.facebook.com/Malayalivartha