ചില സത്യങ്ങള്‍ തുറന്നു പറയാന്‍ ഷക്കീലയുടെ ആത്മകഥ
മലയാളികള്‍ ഒക്‌ടോബര്‍ 30നായി കാത്തിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, മലയാളികളെ പ്രായഭേദമില്ലാതെ ഇക്കിളിപ്പെടുത്തിയ ഷക്കീല പുതിയ രൂപത്തിലെത്തുകയാണ്. ഇക്കുറി ഷക്കീലയുടെ വരവ് തന്റെ കഥ പറഞ്ഞു കൊണ്ടാണ്. ഷക്കീല എന്നു പേരിട്ടിരിക്കുന്ന ആത്മ കഥ ഒക്‌ടോബര്‍ 30നാണ് പ്രകാശനം ചെയ്യുന്നത്.
കിന്നാരത്തുമ്പി മുതല്‍ മറ്റൊരു ഏക താര റാണിയായി ഷക്കീല വാണത് കുറേ കാലമാണ്. മലയാള ചിത്രങ്ങളുടെ ഗതിമാറ്റിയ ഒന്നായിരുന്നു ഷക്കീലയുടെ വരവ്. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളെപ്പോലും വെല്ലുന്ന കളക്ഷന്‍ റെക്കോര്‍ഡ് വന്നതോട ഷക്കീലക്ക് മുമ്പില്‍ സംവിധായകര്‍ ക്യൂ നിന്നു. അതോടെ ഷക്കീലയും ഡിമാന്‍ഡു വച്ചു. കൂടുതല്‍ അശ്ലീലം അഭിനയിക്കില്ല. ഇക്കിളി രംഗത്തിനായി വേണമെങ്കില്‍ ഡ്യൂപ്പിനെ വയ്‌ക്കാം. ചില ട്യൂപ്പുകളെ ഷക്കീല തന്നെ കൊണ്ടു വന്നിരുന്നതായും വാര്‍ത്ത ഉണ്ടായിരുന്നു. ഷക്കീലയ്‌ക്ക് സ്വന്തമായി ബോഡി ഗാര്‍ഡ് പോലും ഉണ്ടായിരുന്നു. സ്വന്തമായി തോഴിമാരേയും കൊണ്ടു നടന്നിരുന്നു. ക്ഷീണം വരുമ്പോള്‍ ഈ തോഴിമാര്‍ മസാജ് ചെയ്‌തിരുന്നു എന്നും പിന്നാമ്പുറ കഥകളുണ്ട്.
അങ്ങനെ കേരളം ആകെ ഷക്കീല മയമായിരുന്നപ്പോഴാണ് ഷക്കീലയ്‌ക്കൊരാഗ്രഹം. നല്ല ചിത്രങ്ങളില്‍ അഭിനയിക്കണം. പറ്റുമെങ്കില്‍ നമ്മുടെ ലാലേട്ടനുമായി... മലയാളികള്‍ ചിരിച്ചു തള്ളിയെങ്കിലും അതുണ്ടായി.
ഛോട്ട മുബൈയില്‍ അങ്ങനെ ഷക്കീല ലാലേട്ടനോടൊപ്പം അഭിനയിച്ചു. ആ ചിത്രത്തിലാകട്ടെ ഷക്കീലയെ വളരെ രസകരമായി അന്‍വര്‍ റഷീദ് അവതരിപ്പിച്ചു.
എന്തായാലും രണ്ട് സൂപ്പര്‍ സ്റ്റാര്‍ ഒന്നിച്ചതിന്റെ ഫലമാണോന്നറിയില്ല ഷക്കീലയെ അതോടെ കാണാനില്ലായിരുന്നു. ഗൂഗിളില്‍ ഷക്കീലയെപ്പറ്റി തിരഞ്ഞ മലയാളികള്‍ക്ക് യൂടൂബ് പഴയ നല്ല സദ്യയൊരുക്കി.
അങ്ങനെയുള്ള ഷക്കീലയാണ് തന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. ചില തുറന്ന സത്യങ്ങള്‍ ആത്മകഥയിലൂടെ വിളിച്ചുപറയുമെന്നാണ് ഷക്കില പറഞ്ഞിരിക്കുന്നത്. സിനിമയില്‍ വെറും പെണ്‍ശരീരമായി മാത്രമായിപ്പോവുകയും ജീവിതം ഇല്ലാതായതിനെക്കുറിച്ചും ഷക്കീല ആത്മകഥയില്‍ വിവരിക്കുന്നു.
കൗമാരക്കാര്‍ മുതല്‍ എല്ലാത്തരം പ്രായക്കാരെയും ഇക്കിളിപ്പെടുത്തിയ ഷക്കീല തന്നെ വെറുമൊരു ശരീരമായി മാത്രമാണ് കണ്ടതെന്ന് പറയുന്നു. എന്നാല്‍ തനിക്കിതില്‍ ഒട്ടും വിഷമമില്ല. കാരണം താന്‍ അറിയപ്പെട്ടതു മുഴുവന്‍ അത്തരം സിനിമകളിലൂടെ മാത്രമാണെന്ന് ആത്മകഥയിലൂടെ പറയുന്നു. ഒലിവ് പബ്ലിക്കേഷന്‍സാണ് പുസ്തകം പുറത്തിറക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ വിപണിയിലെത്തുന്ന പുസ്തകത്തിന്റെ വില 220 രൂപയാണ്.
എന്തായാലും സംഗതി ഹോട്ടാകുമെന്ന് ഉറപ്പാണ്. ഒരു ഷക്കീലപ്പടം കാണുന്ന ത്രില്ലില്‍ ആ ആത്മകഥയും വായിക്കാന്‍ കഴിയുമെന്ന് കണക്കു കൂട്ടുകയാണ് മലയാളികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha