മുകേഷ് വിവാഹവും പ്രണയവും രഹസ്യമാക്കിയത് സിനിമാക്കാരുടെ പാര ഭയന്ന്

നടന്‍ മുകേഷ് നര്‍ത്തകി മേതില്‍ ദേവികയുമായുള്ള പ്രണയവും വിവാഹവും രഹസ്യമാക്കിയത് സിനിമാക്കാരുടെ ഉള്‍പ്പെടെ പാരവയ്പ്പുകള്‍ ഭയന്ന്. നടന്‍ ശ്രീനിവാസന്‍ ഒഴികെ സിനിമയില്‍ ആര്‍്ക്കും ഈ ബന്ധം അറിയില്ലായിരുന്നു. അതുകൊണ്ട് കൊച്ചി മരടിലെ വീട്ടിലേക്ക് രജിസ്ട്രാറെ വിളിച്ചുവരുത്തിയാണ് വിവാഹം നടത്തിയത്.
അമ്മ വിജയകുമാരി, കുഞ്ഞമ്മ പ്രസന്നകുമാരി, സഹോദരി സന്ധ്യ, സഹോദരി ഭര്‍ത്താവ് രാജേന്ദ്രന്‍ തുടങ്ങിയവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
അതേ സമയം ദേവികയുടെ ബന്ധുക്കളില്‍ ഒരാള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കുടുംബത്തില്‍ നിന്ന് വന്‍ എതിര്‍പ്പുകള്‍ ദേവികയ്‌ക്ക് നേരിടേണ്ടി വന്നു. ഈ വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ ദേവികയോട് സുഹൃത്തുക്കളും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
നടി സരിതയുമായുള്ള ബന്ധം 2007ല്‍ വേര്‍പെടുത്തിയ ശേഷം വിവാഹം വേണ്ടെന്ന നിലപാടിലായിരുന്നു മുകേഷ്. മക്കള്‍ രണ്ടു പേരും എറണാകുളത്താണ് പഠിക്കുന്നത്. അവരോടൊപ്പം താമസിച്ചുവരുകയായിരുന്നു.
അതിനിടയിലാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുകേഷിനെ സംഗീത നാടക അക്കാദമി അധ്യക്ഷനായത്. അവിടെ വച്ചാണ് അക്കാദമി അംഗമായ ദേവികയെ പരിചയപ്പെട്ടത്. സിനിമാക്കാരും മാധ്യമങ്ങളും പ്രണയവിവരം അറിയാതിരിക്കാന്‍ പൊതുചടങ്ങുകളിലോ, സ്ഥലങ്ങളിലോ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നില്ല.
വിവാഹ വാര്‍ത്തയറിഞ്ഞ് മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി. ജഗദീഷ്, സിദ്ധിഖ്, ഇന്നസെന്റ്, പ്രയദര്‍ശന്‍ തുടങ്ങിയവരെല്ലാം മുകേഷിനെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചു. ഷൂട്ടിംഗിനായി അമേരിക്കയില്‍ പോകുന്ന മുകേഷ് വന്നശേഷം വിവാഹ സല്‍ക്കാരം നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha