ഇന്ത്യയിലെ ആകര്‍ഷണീയനായ വ്യക്തി ഷാരൂഖ് ഖാന്‍

ബോളീവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ ആകര്‍ഷണീയ വ്യക്തിത്വങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി. ബിഗ് ബിയേയും, സല്‍മാന്‍ ഖാനേയും കടത്തിവെട്ടിയാണ് ഷാരൂഖ് പട്ടികയില്‍ ഒന്നാമതെത്തിയത്.
പതിനാറു നഗരങ്ങളില്‍ നടത്തിയ സര്‍വേയിലൂടെയാണ് ഷാരൂഖ് ഈ നേട്ടത്തിലെത്തിയത്. ട്രെസ്റ്റ് റിസര്‍ച്ച് അഡൈ്വസറി എന്ന കമ്പനിയാണ് സര്‍വേ നടത്തിയത്. പ്രശസ്‌തരായ വ്യക്തികളുടെ മൂല്യം അളക്കുകയായിരുന്നു സര്‍വെയുടെ ലക്ഷ്യം.
അമിതാഭ് ബച്ചനും, ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുമാണ് ഷാരൂഖിനു പിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അമീര്‍ ഖാന്‍ പട്ടികയില്‍ നാലാമതായി ഇടംനേടി. സിനിമ, സ്‌പോട്‌സ്, സാമൂഹികം, ആത്മീയം, വാണിജ്യം, സംഗീതം എന്നീ മേഖലകളില്‍ പ്രശസ്‌തരായ 25 പേര്‍ പട്ടികയില്‍ ഇടംനേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha