സിദ്ധിഖുമായി പിണങ്ങി പിരിഞ്ഞതാണെന്ന് ലാല്‍

സുഹൃത്തും സംവിധായകനുമായ സിദ്ധിഖുമായി താന്‍ പിണങ്ങി പിരിഞ്ഞതാണെന്ന് ലാല്‍ . ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാലത് സൗന്ദര്യ പിണക്കം മാത്രമായിരുന്നെന്നും ലാല്‍ പറഞ്ഞു. താന്‍ മുന്‍ കൈ എടുത്താണ് സിദ്ധിഖിനെ സിനിമയില്‍ കൊണ്ടുവന്നത്. സിദ്ധിഖ് കടല്‍ പോലെ ശാന്തനും ആഴത്തിലുള്ള ചിന്തയുമുള്ളയാളാണ്. പിരിയുന്ന വാര്‍ത്ത പത്രത്തില്‍ കൊടുക്കും മുമ്പ് ഫാസില്‍ സാറിനോട് പറയാന്‍ വിട്ടു പോയി. പിറ്റേന്ന് തന്നെ മദ്രാസില്‍ പോയി അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞു.
നാടോടിക്കാറ്റിന്റെ കഥയും സീനുകളും താനും സിദ്ധിക്കും ഉണ്ടാക്കിയതാണ്. അത് സത്യന്‍ അന്തിക്കാടിനോടും ശ്രീനിവാസനോടും പറഞ്ഞിരുന്നു. ക്രഡിറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കേസ് കൊടുക്കാന്‍ ഒരുങ്ങിയതാണ്. പക്ഷെ, ഫാസില്‍ ഇടപെട്ട് തടഞ്ഞു. അന്ന് എല്ലാ ഇംഗ്ലീഷ് സിനിമകളും ഞാനും സിദ്ധിഖും കാണുമായിരുന്നു. അതില്‍ നിന്ന് കിട്ടിയ പ്രചോദനമായിരുന്നു നാടോടിക്കാറ്റ്. റാംജിറാവ് പുറത്തിറങ്ങും മുമ്പ് ഒരാഴ്ച തിയറ്ററില്‍ ഓടുമെന്നാണ് പലരും പറഞ്ഞത്. പക്ഷെ, സെക്കന്‍ഡ്‌ഷോ മുതല്‍ തിയറ്റര്‍ പൂരപ്പറമ്പായി. അന്ന് കണ്ട പല ഇംഗ്ലീഷ് സിനിമകളുടെയും കഥ മനസിലാകില്ലായിരുന്നു.
നവംബര്‍ ഏഴ് മുതല്‍ താന്‍ സിഗരറ്റ് വലി നിര്‍ത്തുകയാണെന്നും ലാല്‍ വ്യക്തമാക്കി. തന്റെ ഭാര്യയായിരിക്കും അതില്‍ കൂടുതല്‍ സന്തോഷിക്കുക. താമസിക്കാതെ ഒരു ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കും. പിതാവ് തബലിസ്റ്റും ഗായകനുമായിരുന്നു. അനുജന്‍ അലക്‌സ്‌പോള്‍ സംഗീതസംവിധായകനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha