ശ്വേതാമേനോന് വീണ്ടും വിവാദത്തില്‍; മകളുമായി റാമ്പില്‍

കളിമണ്ണിന് പിന്നാലെ ശ്വേതാമേനോന്‍ വീണ്ടും വിവാദത്തില്‍. നടക്കാന്‍ പോലും പഠിച്ചിട്ടില്ലാത്ത കുഞ്ഞിനെയും കൊണ്ട് ഫാഷന്‍ ഷോയ്ക്ക് റാമ്പില്‍ ശ്വേത ചുവടുവച്ചത് വിമര്‍ശനങ്ങള്‍ക്കും വഴിവച്ചു. ഒരുവയസ്സുള്ള മകളെ ഒക്കത്തിരുത്തി കൈയടി നേടാനാണ് ശ്വേത ശ്രമിച്ചത്. മുന്‍മിസ് ഇന്ത്യയും സൂപ്പര്‍മോഡലുമായ ശ്വേതമേനോന്‍ ബാലവേലയ്ക്ക് സമാനമായ വിധത്തില്‍ മകളെ കൊണ്ട് റാമ്പില്‍ നടന്നെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നു.
കൊച്ചി ഫാഷന്‍ വീക്കിന്റെ മൂന്നാംദിനത്തിലായിരുന്നു ശ്വേതയുടെ നാടകം. മകള്‍ കൊച്ചുസബൈനയെയും കൈയിലെടുത്ത് കൈയടി നേടാന്‍ എത്തിയ ശ്വേതയെ കറുപ്പില്‍ ഏഴഴക് വിരിയിച്ച് കടന്നുവരുന്നെന്നാണ് അവതാരക പുകഴ്ത്തിയത്. സ്വന്തം മകളെയും കൊണ്ട് റാമ്പില്‍ നടക്കുന്നതിന് ആരെ പേടിക്കണം എന്നാണ് ശ്വേതാമേനോന്‍ ചോദിക്കുന്നത്. പ്രസവിച്ച ഉടനെ മകളെയും കൂട്ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വാങ്ങാന്‍ പോയതും വിവാദമായിരുന്നു.
പണ്ട് മൂഡ്‌സിന്റെ പരസ്യത്തില്‍ അഭിനയിച്ചാണ് ശ്വേതാമേനോന്‍ ആദ്യം വിവാദം സൃഷ്ടിച്ചത്. കളിമണ്ണില്‍ പ്രസവകാലവും പ്രസവരംഗവും ചിത്രീകരിക്കാന്‍ അനുവാദം നല്‍കിയതും വിവാദമായി. സ്വന്തം പ്രസവകാലം ചിത്രീകരിക്കാന്‍ അനുവദിച്ച് പണം സമ്പാദിക്കുന്നുവെന്ന വിമര്‍ശനത്തെ പക്ഷേ അപ്പോഴും ഫലപ്രദമായി പ്രതിരോധിക്കാന്‍ ശ്വേതാമേനോന് കഴിഞ്ഞിരുന്നില്ല. ആവിഷ്‌കാരസ്വാതന്ത്ര്യമെന്നാണ് അന്ന് താരം പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha