ആന്‍ഡ്രിയയോട് തോന്നിയ പ്രണയം ആത്മാര്‍ത്ഥമായത്; മറ്റൊരാളെ കണ്ടെത്തുക വിഷമകരം-ഫഹദ്

തനിക്ക് ആന്‍ഡ്രിയയോട് തോന്നിയ ഇഷ്ടം ആത്മാര്‍ത്ഥമായതെന്ന് ന്യൂജനറേഷന്‍ നായകന്‍ ഫഹദ് ഫാസില്‍. മലയാളത്തിലെ പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് മനസ് തുറന്നത്. തനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ പെണ്‍കുട്ടിയാണ് ആന്‍ഡ്രിയയെന്നും ഞാന്‍ അവരെ ഒരുപാട് ബഹുമാനിക്കുന്നുവെന്നും അഭിമുഖത്തില്‍ ഫഹദ് പറയുന്നു. തന്റെ ശ്രദ്ധക്കുറവു കാരണമാണ് ആ പ്രണയം മുന്നോട്ട് പോകാതിരുന്നതെന്നും ഫഹദ്.
'ഒരാള്‍ പോയാല്‍ മറ്റൊരാളെ പെട്ടെന്നു കണ്ടെത്തുക എന്നത് അത്ര ലളിതമായ കാര്യമല്ല. ആന്‍ഡ്രിയയോട് തോന്നിയ ഇഷ്ടം അബദ്ധമായെന്നു പറയാന്‍ എനിക്ക് കഴിയില്ല അതെല്ലാം ജിവിതത്തില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന നിമിഷങ്ങളാണ്. ആ പ്രണയം മനോഹരവും സത്യവും ആയിരുന്നു'-ഫഹദ് അഭിമുഖത്തില്‍ പറയുന്നു. അന്നയും റസൂലും ചിത്രത്തിന്റെ സെറ്റില്‍വെച്ചായിരുന്നു ഫഹദ്-ആന്‍ഡ്രിയ പ്രണയം തളിരിട്ടത്.
രാജീവ് രവിയുടെ സംവിധാനത്തില്‍ ഫഹദ് ഫാസിലും ആന്‍ഡ്രിയ ജെര്‍മിയയും പ്രധാനതാരങ്ങളായി അഭിനയിച്ച ചിത്രമായിരുന്നു അന്നയും റസൂലും. ഒരു മുസ്ലീം യുവാവും ക്രിസ്റ്റ്യന്‍ യുവതിയും തമ്മിലുള്ള പ്രണയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം പുറത്തു വന്നതിനുശേഷം ഫഹദും ആന്‍ഡ്രിയയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തു വരുകയുണ്ടായി. തുടര്‍ന്ന് ഫഹദ് തന്നെ അത് വെറും ഗോസിപ്പല്ലെന്നും സത്യമാണെന്നും പറഞ്ഞ് രംഗത്തെത്തി. എന്നാല്‍ അധികം നാളുകള്‍ കഴിയും മുമ്പെ ആ പ്രണയം തകരുകയായിരുന്നു.
https://www.facebook.com/Malayalivartha