നുണ കല്യാണം, എന്റെ വിവാഹ കഥ വലിയ നുണ

തന്റെ വിവാഹ കഥ വലിയ നുണയാണെന്ന് പറഞ്ഞ് കാവ്യ മാധവന്‍ തന്നെ രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിലാണ് ചില ഓണ്‍ ലൈന്‍ പത്രങ്ങളില്‍ കാവ്യയുടെ വിവാഹത്തെപ്പറ്റിയുള്ള വാര്‍ത്ത വന്നത്. വരന്‍ സിനിമയില്‍ നിന്നാണെന്നും വിവാഹം ഉടനെന്നുമാണ് വാര്‍ത്ത.
പ്രശസ്‌ത ക്യാമറമാനായ സഞ്‌ജയ് മേനോനുമായി വിവാഹം ഉറപ്പിച്ചു എന്നായിരുന്നു വാര്‍ത്ത. സഞ്‌ജയിന്റെ ഫോട്ടോയും നല്‍കിയാണ് വാര്‍ത്ത വന്നത്. അതിനാല്‍തന്നെ വിശ്വാസവും കൂടി. കാവ്യയുടെ വിവാഹവാര്‍ത്ത ഫേസ് ബുക്കിലൂടെ കാട്ടുതീപോലെ പടര്‍ന്നു.
അങ്ങനെ ആ വാര്‍ത്ത കാവ്യയുടെ അടുത്തുമെത്തി. അതോടെ കാവ്യ വിശദീകരണവുമായി രംഗത്തെത്തി. തന്റെ ഫേസ് ബുക്കിലൂടെയാണ് കാവ്യ വിവാഹ വാര്‍ത്ത നിഷേധിച്ചത്. ഇങ്ങനെ വാര്‍ത്ത നല്‍കുന്നവരോട് കാവ്യ പരിഭവിക്കുകയും ചെയ്യുന്നു.
കാവ്യയുടെ നിഷേധ കുറിപ്പ് ഇതാണ്
പ്രിയ സുഹൃത്തുക്കളെ,
എന്റെ വിവാഹം തീരുമാനിച്ചു എന്നൊരു വാര്‍ത്ത ഫേസ്ബുക്കിലും മറ്റു ഓണ്‍ലൈന്‍ സൈറ്റുകളിലും പ്രചരിക്കുന്നതായി അറിഞ്ഞു, ഒരു വലിയ നുണയാണത്. മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കി സന്തോഷിക്കുന്ന ആരുടെയോ പ്രവൃത്തിയായി കരുതാം .ഈ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ എന്റെ പ്രിയസുഹൃത്തുക്കള്‍ ദയവ് ചെയ്ത് പങ്കാളികളാകരുത്. എന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാം നിങ്ങളുമായി പങ്കുവെയ്ക്കുന്ന ആള്‍ ആണ് ഞാന്‍ .
വിവാഹം പോലെയുള്ള സുപ്രധാന കാര്യങ്ങള്‍ ഞാന്‍ നിങ്ങളെ അറിയിച്ചിരിക്കും. ഫേസ്ബുക്കിലെ എന്റെ സുഹൃത്തുക്കള്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. നിങ്ങള്‍ക്ക് എന്റെ വാക്കുകളെ വിശ്വസിക്കാം..... ഈ പ്രചാരണം മനപ്പൂര്‍വമാണ്. ഉപദ്രവിക്കുക എന്നത് മാത്രമാണ് ലക്‌ഷ്യം.
സഹജീവികളെ പരിഗണിക്കുകയും മാനിക്കുകയും വേദനിപ്പിക്കാതിരിക്കുകയും ചെയ്യുക എന്ന മിനിമം മാന്യത കാത്തുസൂക്ഷിക്കേണ്ടതല്ലേ... തെററായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു... എന്നെ എല്ലായ്പ്പോഴും മനസിലാക്കുകയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്...
നന്ദി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha