ഫ്‌ളാറ്റില്‍ സീരിയല്‍ നടി അലമ്പുണ്ടാക്കുന്നു

ശാസ്തമംഗലത്തെ ഒരു ഫ്‌ളാറ്റില്‍ താമസിക്കുന്ന സീരിയല്‍ നടി സ്ഥിരമായി ബഹളം ഉണ്ടാക്കുന്നതായി പരാതി. രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ പതിവായി ഫ്‌ളാറ്റില്‍ പാര്‍ട്ടി നടത്തിയാണ് അലമ്പുണ്ടാക്കുന്നത്. ഇത് സംബന്ധിച്ച് മറ്റ് താമസക്കാര്‍ രണ്ട് തവണ പൊലീസില്‍ പരാതി നല്‍കി. രണ്ട് തവണയും പൊലീസ് എത്തി ശാസന നല്‍കിയെങ്കിലും നടിക്ക് യാതൊരു കൂസലുമില്ല. പരാതി നല്‍കിയെന്ന് ആരോപിച്ച് ഫ്‌ളാറ്റിലെ പുരുഷന്‍മാരെ നടി വിരട്ടി. ഇതേ തുടര്‍ന്ന് നടി ലിഫ്റ്റില്‍ കയറിയാല്‍ പുരുഷന്‍മാരാരും കൂടെ കയറാറില്ല. തന്നെ കയറിപ്പിടിച്ചെന്ന് പറഞ്ഞ് ഇവര്‍ ബഹളം വയ്ക്കുമെന്നാണ് പലര്‍ക്കും ഭയം.
മദ്യപിച്ച് വണ്ടിയോടിക്കുന്നതിന് ഒന്നു രണ്ടു തവണ പൊലീസ് പിടികൂടിയ ഒരു നടിയും ഈ
ഫ്‌ളാറ്റില്‍ സ്ഥിരം വരാറുണ്ട്. ഇവരുടെ ഗ്യാംഗില്‍ സീരിയല്‍ രംഗത്തുള്ള മറ്റ് ചില പ്രമുഖരുമുണ്ട്. പതിവായി പാര്‍ട്ടിയും പാട്ടും ബഹളവുമാണിവിടെ. ഏഴാംനിലയിലാണ് നടി താമസിക്കുന്നത്. അതിനാല്‍ ബഹളം മറ്റ് ഫ്‌ളാറ്റുകളിലും ചുറ്റുവട്ടത്തുള്ള വീടുകളിലും മറ്റും താമസിക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. പരാതി നല്‍കിയിട്ടും പൊലീസ് കാര്യക്ഷമമായി നടപടി എടുക്കുന്നില്ലെന്ന് ഫ്‌ളാറ്റിലെ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha