അനന്ന്യ വാശി പിടിച്ചു ആഞ്ജനേയന്‍ സ്ലിമ്മായി

പൊണ്ണത്തടിയനാണെന്നും പ്രായം കൂടുതലാണെന്നും രണ്ടാം കെട്ടുകാരനാണെന്നും പറഞ്ഞ് അനന്ന്യയുടെ ഭര്‍ത്താവ് ആഞ്ജനേയനെ അവരുടെ വീട്ടുകാരടക്കം എതിര്‍ത്തിരുന്നു. വിവാഹത്തിന് ഇതൊക്കെ വലിയ തടസമായിരുന്നു. എന്നാല്‍ ആഞ്ജനേയന്‍ ഇപ്പോള്‍ മെലിഞ്ഞ് സുന്ദരനായി. അനന്ന്യയുടെ നിര്‍ദ്ദേശപ്രകാരമാണ് ഭര്‍ത്താവ് ഭാരം കുറച്ചത്. തന്നെ കളിയാക്കിയവര്‍ക്കുള്ള മറുപടിയാണിതെന്ന് അനന്ന്യ പറഞ്ഞു.
തടിച്ചുകൊഴുത്ത്, അനന്യയുടെ രണ്ടിരട്ടിയോളം വണ്ണമുള്ള ആഞ്ജനേയന്റെ രൂപം ബന്ധുക്കളെയും വീട്ടുകാരെയും അംബരപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചിലര്‍ അനന്ന്യയെ ചീത്തവിളിച്ചു, കണ്ണുകാണില്ലേയെന്ന് ചോദിച്ചു. പക്ഷേ അന്നൊന്നും താരം മറുപടി പറഞ്ഞില്ല. പ്രണയം ഉപേക്ഷിയ്ക്കാനും തീരുമാനിച്ചില്ല. എല്ലാവരുടെയും പഴിയും പരാതിയും കേട്ട അനന്ന്യ ആഞ്ജനേയനൊപ്പം നിന്നു.
അനന്ന്യയെപ്പോലെ ഒരു സുന്ദരിയ്ക്ക് ആഞ്ജനേയനെ പ്രണയിക്കാനും വിവാഹം കഴിയ്ക്കാനും എങ്ങനെ തോന്നിയെന്നതായിരുന്നു എല്ലാഭാഗത്തുനിന്നുമുയര്‍ന്ന ചോദ്യം. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് ഇരുവരെയും വിളിച്ചുവരുത്തി അഭിമുഖം നടത്തി കൂടുതല്‍ അപമാനിയ്ക്കുകയും അപഹാസ്യരാക്കുകയും ചെയ്തിരുന്നു.
മുമ്പ് ആഞ്ജനേയനെ കണ്ട് കളിയാക്കിയവരെല്ലാം ഇന്ന് അസൂയപ്പെടുന്നു. ഇതുദ്ദേശിച്ചുതന്നെയാവണം ഭര്‍ത്താവിന്റെ മാറ്റങ്ങള്‍ വ്യക്തമായി കാണിയ്ക്കുന്ന ചിത്രം അനന്ന്യ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. എന്തായാലും തടി കുറഞ്ഞ ആഞ്ജനേയന്‍ സ്മാര്‍ട് ആയിട്ടുണ്ടെന്നുള്ള കാര്യത്തില്‍ സംശയമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha